ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച്‌ലറാണ് സല്‍മാന്‍ ഖാന്‍. അഭിനയിക്കുന്ന പടങ്ങളെല്ലാം ഹിറ്റാകുന്ന അപൂര്‍വം താരങ്ങളിലൊന്നാണ് സല്ലു. എന്നിരുന്നാലും സല്‍മാന്റെ വിവാഹം നടന്നു കാണാത്തതില്‍ ആരാധകര്‍ക്ക് നിരാശയുണ്ട്.
സംഗീത ബിജ്ലാനി, ഐശ്വര്യ റായ്, കത്രീന കൈഫ് തുടങ്ങി ഹംഗേറിയന്‍ നടി ലൂലിയ വാഞ്ചുര്‍ വരെ സല്‍മാന്റെ പ്രേമഭാജനമായി.
എന്നാല്‍ ഒന്നും സഫലമായില്ല. തനിക്കൊപ്പം വളര്‍ന്നു വന്ന ഷാരൂഖ് ഖാനെയും അമീര്‍ ഖാനെയും പോലെ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാന്‍ സല്‍മാന്‍ തയ്യാറായില്ല.
പ്രായം 53 ആയെങ്കിലും സല്‍മാന്റെ വിവാഹം ഏവരും ആഗ്രഹിക്കുന്നുണ്ട്. ഇപ്പോള്‍ ജീവിതത്തില്‍ ആദ്യമായി സല്‍മാന്‍ ഖാന്‍ തന്നെ മുന്‍കൈ എടുത്ത് വിവാഹകാര്യം പൊതുവേദിയില്‍ സംസാരവിഷയമാക്കി. ബിഗ് ബോസിന്റെ 14-ാം സീസണില്‍ ആണ് സംഭവം. ഷോയിലെ മത്സരാര്‍ത്ഥികളെ പരിചയപ്പെടുത്തുന്നതിനിടെ ആയിരുന്നു സംഭവം ഉണ്ടായത്.
ജോത്സ്യന്‍ പണ്ഡിറ്റ് ജനാര്‍ദന്‍ മത്സരാര്‍ത്ഥികളില്‍ ഒരാളാണ്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സല്‍മാന്‍ ഖാന്റെ വിവാഹം നടക്കാന്‍ സാധ്യതയുണ്ടെന്ന് പണ്ഡിറ്റ് ജനാര്‍ദന്‍ പ്രവചനം നടത്തിയിരുന്നു. അത് ഓര്‍മപ്പെടുത്തിയായിരുന്നു സല്‍മാന്‍ ഖാന്റെ ചോദ്യം.
ഭാവിയില്‍ എന്റെ വിവാഹം നടക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ?, ജോത്സ്യന്റെ മറുപടിയാണ് ഞെട്ടിച്ചത്. തീര്‍ച്ചയായും നടക്കില്ലെന്നു മറുപടി.
ഇതോടെ വിവാഹം നടക്കാനുള്ള എല്ലാ സാധ്യതകളും അവസാനിച്ചു എന്ന് സല്‍മാനും പറഞ്ഞു. എന്തായാലും സല്‍മാന്റെ വിവാഹം നടക്കണമെന്നു തന്നെയാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്.