ലോകമെമ്പാടും ആരാധകരുള്ള ബോളിവുഡ് താരമാണ് സല്ലു എന്ന സല്മാന് ഖാന്. അദ്ദേഹത്തിന്റേതായി സമീപകാലത്ത് പുറത്തിറങ്ങിയിട്ടുള്ള ഒട്ടുമിക്ക ചിത്രങ്ങളും സൂപ്പര്‍ഹിറ്റാണ്.
എന്നാല്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരില്‍ ഒരാളായ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ഇന്ഷാ അ’ എന്ന ചിത്രത്തില്‍ നിന്നും സല്മാന് ഖാന് അടുത്തിടെ പിന്മാറിയിരുന്നു.
യുവടി ആലിയ ഭട്ടിനെ ആയിരുന്നു ഈ ചിത്രത്തില്‍ നായികയായി നിശ്ചയിച്ചിരുന്നത്. സാധാരണയായി താരങ്ങള്‍ സഞ്ജയ് ബന്‍സാലിയുടെ സിനിമ ഉപേക്ഷിച്ച് പോകുക എന്നത് അത്ര പതിവുള്ള കാര്യമല്ല.
പക്ഷെ സഞ്ജയ് ബന്‍സാലിയുടെ ചിത്രത്തില്‍ നിന്നും പിന്മാറിക്കൊണ്ട് സല്മാന് ഖാന് ഏവരേയും ഞെട്ടിക്കുക ആയിരുന്നു.
അതേ സമയം അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് സല്മാന് ചിത്രം ഒഴിവാക്കിയതെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ ആലിയ ഭട്ടുമായുള്ള ചൂടന്‍ ചുംബന രംഗങ്ങളെ തുടര്‍ന്നാണ് സല്മാന് ഖാന് ഇന്ഷാഅള്ളാ ഒഴിവാക്കിയത് എന്നാണ് റിപ്പോര്‍ട്ട്.
ചൂടന്‍ ലിപ്പ് ലോക്ക് സീനുകള്‍ കൂടിയതോടെ ആണ് സല്മാന് ഖാന് ഇതില്‍ വ്യത്യസ്ത അഭിപ്രായം പങ്കുവെച്ചത്.
താന്‍ ചെറുപ്പം മുതല്‍ എടുത്തോണ്ട് നടന്നിട്ടുള്ള കുട്ടിയാണ് ആലിയ, തന്റെ സഹോദരിയെ പോലെയാണ് അവള്, ഒരു കാരണവശാലും അവളെ ചുംബിച്ച് അഭിനയിക്കാന്‍ പറ്റില്ലെന്നായിരുന്നു സല്മാന് ഖാന് പറഞ്ഞത്.
അതേ പോലെ തന്നെ തന്റെ സിനിമകളില്‍ ചുംബന രംഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കില്ലെന്നത് സല്‍മാന്റെ പ്രഖ്യാപിത നയം കൂടിയാണ്.
ആ സീനുകള്‍ ഒഴിവാക്കി സിനിമ ചിത്രീകരിക്കണം എന്ന ആവശ്യം ബന്‍സാലി സമ്മതിക്കാതെ വന്നതോടെയാണ് സല്മാന് ആ ചിത്രം ഉപേക്ഷിക്കുകയായിരുന്നു.