സിനിമയിൽ കാണിക്കുന്ന സിക്സ് പാക്ക് ശരീരം വിഎഫ്എക്സ് ആണെന്ന വിമർശനത്തിന് മറുപടിയുമായി സൽമാൻ ഖാൻ.
സിക്സ് പാക്ക് വിഎഫ്എക്സ് ആണോയെന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയായി വേദിയില്‍ വച്ച് ഷര്‍ട്ടിന്റെ ബട്ടണുകള്‍ ഊരി തന്റെ ശരീരം തുറന്നുകാണിച്ചിരിക്കുകയാണ് സൽമാൻ. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
സല്മാന് ഖാന് നായകനാവുന്ന കിസി കാ ഭായ് കിസി കി ജാന്‍ ട്രെയിലര്‍ ലോഞ്ചില്‍ വച്ചായിരുന്നു സംഭവം. ചിത്രത്തിലെ നായിക പൂജ ഹെഗ്ഡേ ഉള്‍പ്പടെയുള്ളവര്‍ നടനൊപ്പം ഉണ്ടായിരുന്നു.
ചിത്രത്തിന്റെ ട്രെയിലറിലെ സല്മാന് ഖാന്റെ സിക്സ് പാക്ക് വിഎഫ്എക്സിന്റെ സഹായത്തോടെയുള്ളതാണെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി കമന്റുകള്‍ വന്നിരുന്നു.
ഇതിനുള്ള മറുപടിയായിട്ടാണ് താരം വേദിയിൽ വച്ച് ഷർട്ടിന്റെ ബട്ടണുകൾ ഊരികാണിച്ചത്.