സൽമാൻ ഖാന്റെ ഏറ്റവും പുതിയ സിനിമയാണ് റെയ്സ് 3. പ്രശസ്ത കൊറിയോഗ്രാഫറായ റെമോ ഡിസൂസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നായകനേക്കാളും ശക്തമായ കഥാപാത്രമാണ് വില്ലന്. അതുകൊണ്ടു തന്നെ വില്ലൻ കഥാപാത്രത്തിന് റെമോ ആദ്യം തീരുമാനിച്ചിരുന്നത് സൽമാൻ ഖാനെ ആയിരുന്നു. ഇതുവരെ സൽമാൻ ഒരു വില്ലൻ വേഷത്തിൽ അഭിനയിച്ചിട്ടില്ല. തനിക്ക് വില്ലൻ വേഷം വേണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സൽമാൻ.
തുടർന്ന് ചിത്രത്തിലെ വില്ലൻ കഥാപത്രം ആദിത്യ പഞ്ചോളിക്ക് നൽകി.ചിത്രത്തിൽ നായക വേഷത്തിലായിരിക്കും സൽമാൻ എത്തുക. ഇതാദ്യമായല്ല വില്ലൻ കഥാപാത്രങ്ങൾക്ക് നേരെ സൽമാൻ മുഖം തിരിക്കുന്നത്. അതേസമയം ഷാരൂഖ് ഖാന് തന്റെ അഭിനയ ജീവിതത്തിന്റെ ആദ്യകാലത്ത്് ശ്രദ്ധ നേടിക്കൊടുത്ത വില്ലൻ കഥാപാത്രമായിരുന്നു ബാസിഗറിലെ അജയ്. അജയ് ആവാനായി സൽമാൻ ഖാനെ ആയിരുന്നു സംവിധായകൻ ആദ്യം സമീപിച്ചത്. എന്നാൽ കഥാപാത്രത്തിന്റെ വില്ലൻ സ്വഭാവത്തെ തുടർന്ന് വേഷം നിരസിക്കുകയായിരുന്നു താരം. ഷാരൂഖിന് വൻ വളർച്ച സമ്മാനിച്ച് ബാസിഗർ സൽമാൻ നഷ്ടപ്പെടുത്തി എന്നു തന്നെ പറയാം.
റെയ്സ് 3യിലെ വില്ലൻ വേഷം വിട്ടുകളഞ്ഞത് സൽമാന്റെ മറ്റൊരു മണ്ടത്തരമാകുമോഎന്നറിയാൻ ചിത്രം തിയറ്ററിൽ എത്തുന്നതുവരെ കാ ത്തിരിക്ക ണം. എന്നാൽ നായക വേഷത്തോടുള്ള ഭ്രമം അല്ല സൽമാൻ വില്ലൻ വേഷങ്ങൾ നിരസിക്കുന്നതിന് പിന്നിൽ. വില്ലൻ വേഷങ്ങൾ തന്റെ ആരാധകർക്ക് തെറ്റായ സന്ദേശങ്ങൾ നൽകുമെന്നാണ് സൽമാൻ കരുതുന്നത്. അതുകൊണ്ടാണ് ശക്തമായ വില്ലൻ കഥാപാത്രങ്ങളാണെങ്കിലും സൽമാൻ അവ നിരസിക്കന്നത്.