ഗോസിപ്പ് കോളങ്ങളിൽ ഇടയ്ക്കിടെ വന്നു പോകുന്ന താരമാണ് സൽമാൻ ഖാൻ. സൽമാനെ ചുറ്റിപ്പറ്റിയുള്ള പ്രണയ വാർത്തകൾ പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടം നേടിയിട്ടുണ്ട്. ലൂലിയ വന്തൂരി താരത്തിന്റെ പുതിയ കാമുകിയാണെന്നുള്ള വാർത്തകൾ ചൂടുപിടിച്ച് നിൽക്കുന്പോൾ സൽമാൻ തന്റെ വിവാഹ സങ്കൽപ്പത്തക്കുറിച്ച് തുറന്നടിച്ചു.
ആർഭാട വിവാഹത്തെ പ്രോത്സാഹിപ്പിക്കാൻ താൻ ഒരുക്കമല്ലെന്നും കല്യാണത്തിന് പണം ചോദിച്ച് വരുന്നവരെ ഒരിക്കലും താൻ പ്രോത്സാഹിപ്പിക്കില്ലെന്നും താരം പറഞ്ഞു. വിവാഹം വലിയ സംഭവമാണോ..? ഒരാളുടെ കൂടെ ജീവിക്കാൻ കോടികൾ ചെലവാക്കണോ… തന്റെ കൈയിൽ അതിനുള്ള പണം ഇല്ലെന്നും അതുകൊണ്ടാണ് താൻ ഇപ്പോഴും ഒറ്റയ്ക്ക് ജീവിക്കുന്നതെന്നും സൽമാൻ തുറന്നടിച്ചു. ഒരു ബോളിവുഡ് ചടങ്ങിൽ വച്ചായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.