മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്മാന് ഖാന് സ്വയം രക്ഷക്കായി തോക്ക് ലൈസന്‍സ് അനുവദിച്ചു.
കഴിഞ്ഞ മാസം സല്മാന് ഖാനും പിതാവിനും വധഭീഷണി കത്തുകള്‍ ലഭിച്ചിരുന്നു.
ഇതേതുടര്‍ന്നാണ് താരം ജൂലൈ 22ന് പോലീസ് കമ്മീഷണര്‍ വിവേക് ഫന്‍സാല്‍കറെ കണ്ടു തോക്ക് ലൈസന്‍സിന് അപേക്ഷിച്ചത്.
പിന്നാലെ തോക്ക് ലൈസന്‍സ് നല്‍കാനുള്ള നടപടിപകള്‍ പൂര്‍ത്തികരിച്ചു മുംബൈ പോലീസ് താരത്തിന് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് അനുവദിച്ചത്.