മുംബൈ: തന്നെ കടിച്ചത് വിഷമുള്ള പാമ്പാണെന്ന് ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ.
പൻവേലിലെ ഫാം ഹൗസിൽ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ശനിയാഴ്ച രാത്രിയാണു താരത്തിന് പാമ്പ് കടിയേറ്റത്. ഉടൻതന്നെ നവിമുംബൈയിലെ കാമോതെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
“ഫാം ഹൗസിൽ എത്തിയ പാമ്പിനെ താൻ ഒരു വടി ഉപയോഗിച്ച് പുറത്തുകളയാൻ ശ്രമിക്കുമ്പോഴാണ് കടിയേറ്റത്. പാമ്പ് മൂന്നു തവണ കടിച്ചു.
ഒരുതരം വിഷപ്പാമ്പായിരുന്നു അത്. ആറു മണിക്കൂർ ആശുപത്രിയിൽ കിടന്നു. ഇപ്പോൾ സുഖമായിരിക്കുന്നു’- സൽമാൻ ഖാൻ പ്രതികരിച്ചു.
സൽമാന്റെ 56-ാം ജന്മവാർഷിക ദിനം ഇന്നാണ്. സൽമാന്റെ പുതിയ ചിത്രം ‘ആന്റിം: ദ ഫൈനൽ ട്രൂത്ത്’ തിയേറ്ററുകളിലെത്തിയതു കഴിഞ്ഞ മാസമാണ്.