മുംബൈ: പ്രമുഖ ബോളിവുഡ് നടൻ സല്മാന് ഖാന്റെ ഇല്ലാത്ത ഷോയുടെ പേരില്‍ ടിക്കറ്റ് വില്പന നടത്തിയതായി പരാതി. കലിഫോര്‍ണിയയിലെ സാന്റ ബാര്‍ബറയിലുള്ള അര്‍ലിങ്ടണ്‍ തിയറ്ററില്‍ ഒക്ടോബര്‍ അഞ്ചിന് സല്മാന് ഖാന് വരുമെന്ന് ഒരു ഓണ്‍ലൈന്‍ ടിക്കറ്റിംഗ് സൈറ്റിൽ പരസ്യം നൽകിയായിരുന്നു തട്ടിപ്പ്.
പ്രചാരണം ശ്രദ്ധയില്‍ പെട്ടതോടെ സല്മാന് ഖാന്റെ മാനേജര്‍ ജോര്‍ഡി പട്ടേല്‍ രംഗത്തെത്തി. ഇത് തട്ടിപ്പാണെന്നും ടിക്കറ്റുകള്‍ വാങ്ങരുതെന്നും ഈവര്‍ഷം സല്മാന് ഖാന് അമേരിക്കയിലേക്ക് പോകുന്നില്ലെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു. ടിക്കറ്റ് ബുക്കിംഗ് സൈറ്റില്‍നിന്നുള്ള സ്ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവച്ചു.