മുൻ കാമുകിയുടെ പിറന്നാൾ ആഘോഷിച്ച് സൽമാൻ ഖാൻ. നടി സംഗീത ബിജ്ലാനിയുടെ 54-ാം പിറന്നാൾ ആണ് സൽമാൻ ഖാനും സുഹൃത്തുക്കളും ചേർന്ന് ആഘോഷിച്ചത്. 10 വർഷം നീണ്ടു നിന്ന ഇരുവരുടെയും പ്രണയം ആരംഭിച്ചത് 1986ലായിരുന്നു.
എന്നാൽ പിന്നീട് ഇവർ വേർപിരിയുകയും സംഗീത ക്രിക്കറ്റ് താരം മുഹമ്മദ് അസ്റുദീനെ വിവാഹം ചെയ്യുകയുമായിരുന്നു. 2010ൽ ഇവർ വിവാഹ ബന്ധം അവസാനിപ്പിച്ചു. അടുത്ത സുഹൃത്തുക്കൾ മാത്രമാണ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്.