കാനഡ: ചൂടുള്ള ദിവസങ്ങളിൽ മനുഷ്യൻ എയർ കണ്ടീഷൻ ഉപയോഗിക്കുന്നതുപോലെ, സാൽമൺ മത്സ്യങ്ങൾക്കായി നദിയുടെ ഭാഗങ്ങൾ തണുപ്പിക്കുന്നു.
കാനഡയിലെ നോവ സ്കോട്ടിയയിലെ ഗവേഷകരാണ് റൈറ്റ്സ് നദിയിൽ അധികതണുപ്പുള്ള പ്രദേശങ്ങൾ അറ്റ്ലാന്റിക് സാൽമണിനായി സൃഷ്ടിച്ചത്. ഈവിധം കൃത്രിമമായി നിർമിച്ച ഇടങ്ങളിൽ വിവിധ ഇനങ്ങളിലുള്ള നൂറുകണക്കിനു മത്സ്യങ്ങൾ അഭയം പ്രാപിച്ചു.
അറ്റ്ലാന്റിക് സാൽമൺ മത്സ്യങ്ങൾ നദികളിലാണ് ജനിക്കുന്നതെങ്കിലും അവയുടെ ജീവിതത്തിന്റെ ഭൂരിഭാഗവും സമുദ്രത്തിലെ തണുത്ത വെള്ളത്തിലാണ് ചെലവഴിക്കുന്നത്.
എന്നാൽ, മുട്ടയിടുന്നതിനായി അവ വീണ്ടും നദികളിലേക്കു തിരികെയെത്തുന്നു. ഈ സമയങ്ങളിൽ നദിയിലെ വെള്ളം ചൂടുള്ളതാണെങ്കിൽ ഇവയുടെ വംശനാശത്തിനുതന്നെ കാരണമായിത്തീരും.
പലകാരണങ്ങളാൽ അറ്റ്ലാന്റിക് സാൽമണുകളുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.പ്രകൃതിദത്ത താപഅഭയകേന്ദ്രങ്ങൾ ഭൂഗർഭജല ഉറവകൾക്ക് സമീപം സംഭവിക്കാറുണ്ട്.
അത് തണുത്തവെള്ളം നദിയിലേക്കു വിടുന്നു. ഇത് കൃത്രിമമായി സൃഷ്ടിച്ച് താപഅഭയകേന്ദ്രങ്ങൾ ഒരുക്കുകയായിരുന്നു.