* മത്തി, നെത്തോലി എന്നിവയെപ്പോലെ ചെറു മുളളുളള മീനുകൾ കാൽസ്യം സന്പന്നം. മീൻ കറിവച്ചു കഴിക്കുകയാണ് ഉചിതം.
* ഇരുണ്ട പച്ചനിറമുളള ഇലക്കറികളിലെമഗ്നീഷ്യം എല്ലുകൾക്കു ഗുണപ്രദം.
* ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് ഉചിതം. അതു ധാരാളം കാൽസ്യം ശരീരത്തിലെത്തിക്കും.
* 50 വയസിനു മേൽ പ്രായമുളളവർ പാട നീക്കിയ പാൽ ഡയറ്റീഷൻ നിർദേശിക്കുന്ന അളവിൽ ഉപയോഗിക്കണം. കാൽസ്യമാണ് പാലിലെ എല്ലുകൾക്കു ഗുണമുളള മുഖ്യപോഷകം. പാലുത്പന്നങ്ങളും അതുപോലെതന്നെ. പക്ഷേ, കൊഴുപ്പു നീക്കി ഉപയോഗിക്കണം.
* ഇരുണ്ട പച്ച നിറമുളള ഇലക്കറികളിലും കാൽസ്യം ധാരാളം. ഇലക്കറികൾ ശീലമാക്കണം.
* കാൽസ്യം ധാരാളമടങ്ങിയ മറ്റൊരു ഭക്ഷ്യവസ്തുവാണ് സോയാബീൻ. ഗോതന്പുമാവിനൊപ്പം സോയാ പൗഡർ ചേർത്തു ചപ്പാത്തി തയാറാക്കാം. സോയാ ബീൻസ്, സോയാ ബോൾ എന്നിവയും വിപണിയിൽ സുലഭം. ആർത്തവവിരാമം വന്ന സ്ത്രീകൾ പതിവായി സോയാബീൻ കഴിക്കുന്നത് എല്ലുകളുടെ കരുത്ത് നിലനിർത്തുന്നതിനു സഹായകം.
* വാൽനട്ട് പോലെയുളള നട്സ് ഇനങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളം. ഇത് എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമം.
* മൂത്രത്തിലൂടെ കാൽസ്യം നഷ്ടമാകുന്നതു നിലക്കടല, ബദാം പരിപ്പ് എന്നിവയിലെ പൊട്ടാസ്യം തടയുന്നു. നട്സിലെ പ്രോട്ടീൻ എല്ലുകളുടെ കരുത്തു കൂട്ടുന്നതിനു സഹായകം. ചെറുപയർ, വൻപയർ, കൂവരക് എന്നിവയും ആഹാരക്രമത്തിൽ ഉൾപ്പെടുത്തുക.കൂവരക് കഴുകി ഉണക്കി പൊടിച്ചു കുറുക്കാക്കി ഉപയോഗിക്കാം.പുട്ടും ദോശയും ഉണ്ടാക്കിയും കഴിക്കാം.
* ഉപ്പ് മിതമായി ഉപയോഗിക്കുക. ഉപ്പു കൂടിയ ഭക്ഷണം അമിതമായാൽ മൂത്രത്തിലൂടെ കാൽസ്യം അധികമായി നഷ്ടമാവും.
* സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ ശരീരം ഉത്പാദിപ്പിക്കുന്ന വിറ്റാമിൻ ഡി ശരീരം കാൽസ്യം ആഗിരണം ചെയ്യുന്ന പ്രവർത്തനത്തെ സഹായിക്കുന്നു. വിറ്റാമിൻ ഡി സപ്ലിമെന്റുകൾ ഡോക്ടറുടെ നിർദേശം കൂടാതെ സ്വികരിക്കരുത്.
* ഡോക്ടറുടെ നിർദേശപ്രകാരമുളള വ്യായാമരീതികളും എല്ലുകളുടെ കരുത്തു കൂട്ടുന്നു. എല്ലിന്റെ തേയ്മാനം കുറയ്ക്കുന്നു.
കരുത്തുളള പേശികൾ രൂപപ്പെടുന്നു. വീഴ്ച, ഒടിവ് എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. പക്ഷേ, കടുത്ത ഓസ്റ്റിയോ പൊറോസിസ് രോഗികൾ വ്യായാമമുറകൾ സ്വയം സ്വീകരിക്കരുത്. ചെടികൾ നനയ്ക്കൽ, നടത്തം പോലെയുളള ലഘുവായ പ്രവൃത്തികളും വ്യായാമത്തിനുളള വഴികൾ തന്നെ.
നടത്തം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകം. സാധ്യമായ ജോലികൾ ഒഴിവാക്കരുത്. ഷോപ്പിംഗിനിടെ ചെറു നടത്തം സാധ്യമാണല്ലോ. അംഗീകൃത യോഗ പരിശീലകനിൽ നിന്നു യോഗ പരിശീലിക്കുന്നതും ഉചിതം.
* കാൽസ്യം ഗുളികകൾ ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ കഴിക്കരുത്. അളവിൽ അധികമായാൽ വൃക്കയിൽ കല്ലുണ്ടാകുന്നതിന് സാധ്യതയുണ്ട്.
* സംസ്കരിച്ച മാംസവിഭവങ്ങൾ ഒഴിവാക്കുക.ശരീരത്തിൽ നിന്നു കാൽസ്യം നഷ്ടമാകുന്നതു തടയാൻ അതു സഹായകം.
* കാപ്പിയിലെ കഫീനും കാൽസ്യം ശരീരം ആഗിരണം ചെയ്യുന്നതു തടയുന്നു. അതിനാൽ അമിതമായ കാപ്പികുടി ഒഴിവാക്കുക.
* അതുപോലെതന്നെ ആൽക്കഹോളിന്റെ(മദ്യം) ഉപയോഗവും എല്ലുകൾക്കു ദോഷകരം.