തൊടുപുഴ: കാമുകന് കൊലപ്പെടുത്തിയ വീട്ടമ്മയുടെ മൃതദേഹം മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സമീപത്തുള്ള ഇരച്ചില്‍ പാലം കനാലില്‍ നിന്നും കണ്ടെടുത്തു. മുനിയറ തിങ്കള്‍ക്കാട് പൊന്നിടുത്തുംപാറയില്‍ ബാബുവിന്റെ ഭാര്യ സാലു(42)വിന്റൈ മൃതദേഹമാണ് ഇന്നു രാവിലെ കണ്ടെടുത്തത്. സംഭവത്തില്‍ പോലീസ് അറസ്റ്റു ചെയ്ത ഉപ്പുതറ കരുന്തരുവി എസ്റ്റേറ്റ് ലയത്തില്‍ താമസക്കാരനായ പാസ്റ്റര്‍ സലിന്റെ (42) മൊഴിയുടെ അടിസ്ഥാനത്തിലാണ് കനാലില്‍ തിരച്ചില്‍ നടത്തിയത്.
ഇയാളുടെ സാന്നിധ്യത്തിലായിരുന്നു തിരച്ചില്‍ നടന്നത്. വീട്ടമ്മയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം ലോവര്‍പെരിയാറില്‍ നിന്നും തമിഴ്നാട്ടിലേയ്ക്ക് വെള്ളംകൊണ്ടു പോകുന്ന കനാലില്‍ മൃതദേഹം തള്ളിയെന്നായിരുന്നു പ്രതിയുടെ മൊഴി. സംഭവം തമിഴ്നാടിന്റെ അധീനതയിലാതിനാല് ഇടുക്കി-തേനി കളക്ടര്‍മാര്‍ ചര്‍ച്ച നടത്തിയ ശേഷം ഇന്നു രാവിലെ എറണാകുളം റേഞ്ച് ഐജി എസ്. ശ്രീജിത്തിന്റെ നേൃത്വത്തിലാണ് ഇന്നു രാവിലെ പരിധോന ആരംഭിച്ചത്. ലോവര്‍ പെരിയാറില്‍ നിന്നും നിരൊഴുക്ക് നിര്ത്തിവച്ചശേഷമായിരുന്നു തെരച്ചില്‍.
പോലീസ്-ഫോറസ്റ്റ്-ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ ഒരു മണിക്കൂറിനുള്ളില്‍ കനാലിന്റെ വശത്ത് കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ഇന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റും. കഴിഞ്ഞ നവംബര്‍ നാലിന് രാത്രി 11.30ഓടെയാണ് സലിന് സാലുവിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.
സലിനില്‍ നിന്നും രണ്ടുലക്ഷം രൂപ സാലു വാങ്ങിയിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ബന്ധം വീട്ടിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതെത്തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. സാലുവിന്റെ ഫോണ്‍കോളുകള്‍ പരിശോധിച്ചതിനെതുടര്‍ന്നാണ് പോലീസിന് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്.