യുവേഫ ചാന്പ്യൻസ് ലീഗ് ഫൈനലിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജ എന്ന ചരിത്ര നേട്ടം ചെൽസിയുടെ സാമന്ത മേരി കേർ എന്ന സാം കേർ സ്വന്തമാക്കി.
ഇരുപത്തേഴുകാരിയായ കേർ ഓസ്ട്രേലിയൻ നായികകൂടിയാണ്. 2019 മുതലാണ് കേർ ചെൽസിയിലെത്തിയത്.
സാമന്തയുടെ പിതാവ് റോജർ കേർ ജനിച്ചത് കോൽക്കത്തയിലാണ്. മുത്തശ്ശി ഇന്ത്യക്കാരിയായ ബാസ്കറ്റ്ബോൾ താരമായിരുന്നു.
ഏഷ്യൻ കപ്പിനായി ഇന്ത്യയിൽ എത്തുന്പോൾ തന്റെ പാരന്പര്യ വഴികളിലൂടെ സഞ്ചരിക്കാൻ കാത്തിരിക്കുകയാണെന്നാണ് കേർ പറയുന്നത്.