അക്കാപുല്‍ക്കോ: മെക്സിക്കന്‍ ഓപ്പണ്‍ ടെന്നീസില്‍ റഫേല്‍ നദാലിനെ തകര്‍ത്ത് അമേരിക്കയുടെ സാം ക്വറി കിരീടമുയര്‍ത്തി. രണ്ടു തവണ മെക്സിക്കന്‍ ഓപ്പണ്‍ ചാമ്പ്യനായ നദാലിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (6-3, 7-6) ക്വറി കീഴടക്കിയത്. ലോക 40-ാം റാങ്കുകാരനായ അമേരിക്കന്‍ താരം 19 എയ്സുകളാണ് പായിച്ചത്. ഇരുവരും അഞ്ചു തവണ ഏറ്റുമുട്ടിയതിലെ ക്വറിയുടെ ആദ്യ ജയമായിരുന്നു.
നദാലിനെ ഞെട്ടിച്ച് സാം ക്വറി
