ചങ്ങനാശേരി: യഥാർഥ മതവിശ്വാസികൾ ഒരിക്കലും വർഗീയ വാദികളാകില്ലെന്ന് എം.പി. അബ്ദുസ മദ് സമദാനി. വടക്കേക്കര മുഹയ്ദിൻ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച മജിലിസുൽ ഉലമയുടെ സമാപനത്തോടനുബന്ധിച്ചുള്ള മാനവമൈത്രി മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സമദാനി. നാടിനെ കലുഷിതമാക്കു കയും സമാധാനം തകർക്കുകയും ചെയ്യുന്ന വർഗീയ വാദികളെ സമൂഹം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചീഫ് ഇമാം അബ്ദുൽ സലാം അൽഖാസിമി അധ്യക്ഷത വഹിച്ചു. സി.എഫ്. തോമസ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. റെജി സഖറിയ, ഡോ. ജയിംസ് മണിമല, ഫാ. സെബാസ്റ്റ്യൻ പുന്നശേരി, അബ്ദുൽ സലാം, സലിം കന്നിട്ടയി ൽ, ഷിബിലി കൈനിക്കര, പി.എസ്. ഷാജഹാൻ, വർഗീസ് ആന്റണി, ഷെമീർ അലിയാർ എന്നിവർ പ്രസംഗിച്ചു.