ടെല്‍ അവീവ്: ഇഞ്ചുറി ടൈമില്‍ ലയണൽ മെസി നേടിയ പെനാൽറ്റി ഗോളിലൂടെ ഉറുഗ്വേയെ സമനിലയിൽ തളച്ച് അർജന്റീന. ടെൽ അവീവിൽ നടന്ന മത്സരത്തിൽ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ 2-2ന് ഇരുടീമും സമനില പാലിച്ചു.
34-ാം മിനിറ്റില്‍ എഡിന്‍സന്‍ കവാനിയിലൂടെ ആദ്യം ലീഡ് നേടിയത് ഉറുഗ്വേയാണ്. തുടര്‍ന്ന് 63-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയിലൂടെ അര്‍ജന്റീന ഒപ്പമെത്തി. എന്നാല്‍ അഞ്ച് മിനിറ്റ് ആയുസ് മാത്രമേ ഇതിന് ഉണ്ടായിരുന്നുള്ളൂ. 69-ാം മിനിറ്റില്‍ ലൂയിസ് സുവാരസ് കിടിലൻ ഫ്രീകിക്കിലൂടെ ഉറുഗ്വേയെ വീണ്ടും മുന്നിൽ എത്തിച്ചു.
എന്നാല്‍ ഇഞ്ചുറി ടൈമിലായിരുന്നു ക്ലൈമാക്സ്. പെനാല്‍റ്റി ബോക്സില്‍വെച്ച് മാര്ട്ടിന് കസിറെസ് പന്ത് കൈക്കൊണ്ട് തടഞ്ഞതിന് റഫറി പെനാല്‍റ്റി വിധിച്ചു. 90+2 മിനിറ്റിൽ കിക്കെടുത്ത മെസിക്ക് പിഴച്ചില്ല. അർജന്റീന സമനിലയുമായി മത്സരം അവസാനിപ്പിച്ചു.