തെന്നിന്ത്യൻ സിനിമാ രംഗത്തു കുറച്ചുകാലമായി ഏറ്റവും കൂടുതൽ വ്യക്തി ജീവിതം ചർച്ചയായ നടിമാരിലൊരാളാണ് സാമന്ത. വിവാഹമോചനം, മയോസിറ്റിസ് എന്ന ഓട്ടോ ഇമ്യൂൺ കണ്ടീഷൻ ബാധിച്ചതു തുടങ്ങിയവ സാമന്തയെ തകർത്തിരുന്നു. പ്രതിസന്ധികളെ തരണം ചെയ്തു മുന്നോട്ടുനീങ്ങാൻ സാധിച്ച സാമന്തയെ ഏവരും അഭിനന്ദിച്ചിരുന്നു.
ആരും പ്രതീക്ഷിക്കാത്ത വാർത്തയായിരുന്നു സാമന്ത-നാഗചൈതന്യ വിവാഹ മോചനം. നടിയുടെ കരിയറിലെ തിരക്കുകളാണു വിവാഹത്തെ ബാധിച്ചതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കാൻ സാമന്ത തയാറായതാണ് നാഗ ചൈതന്യയെ ചൊടിപ്പിച്ചെന്ന റിപ്പോർട്ടുകളും വന്നു. വിവാഹമോചനം നടന്നിട്ട് ഏറെ നാളായെങ്കിലും ഇവരെക്കുറിച്ചുള്ള ഗോസിപ്പുകൾക്കു കുറവില്ല. ഇപ്പോഴിതാ സാമന്തയെക്കുറിച്ച് പുതിയൊരു റിപ്പോർട്ടാണ് തെലുങ്ക് സിനിമാമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. വിവാഹമോചനമെന്ന തീരുമാനമെടുക്കാൻ ഉറ്റ സുഹൃത്ത് നടിയെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഈ റിപ്പോർട്ടുകളിൽ പറയുന്നു. കഴിഞ്ഞ ദിവസം സാമന്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ഫോട്ടോയാണ് ഇതിനു കാരണമായത്.
എന്റെ എല്ലാ നല്ല തീരുമാനങ്ങൾക്കും ഒരു മുഖമുണ്ടെങ്കിൽ അതാണിത് എന്നു കുറിച്ചു കൊണ്ടാണ് സാമന്ത തന്റെ സുഹൃത്തായ യുവതിയുടെ കൂടെയുള്ള ഫോട്ടോ പങ്കുവച്ചത്. പോസ്റ്റിനു താഴെ ചില കമന്റുകൾ വന്നു. അപ്പോൾ ഇവരാണ് വിവാഹമോചനത്തിനു പിന്നിലും എന്നു ചിലർ കമന്റ് ചെയ്തു. നടി ഇതിനോടു പ്രതികരിച്ചിട്ടില്ല. എന്ത് തീരുമാനത്തിലാണ് സുഹൃത്ത് സ്വാധീനിച്ചതെന്ന് സാമന്ത വ്യക്തമാക്കിയിട്ടില്ല. അതേസമയം ഏതാനും ദിവസം മുന്‍പു സാമന്ത രണ്ടാമതും വിവാഹിതയായേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. നടിയെക്കൊണ്ട് രണ്ടാമതും വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ സമ്മര്‍ദം ചെലുത്തുന്നതായാണ് റിപ്പോർട്ടുകൾ.
ഔദ്യോഗികമായ സ്ഥീരികരണങ്ങളൊന്നും വന്നിട്ടില്ലെങ്കിലും നടിയുടെ വിവാഹക്കഥകളാണ് ഇപ്പോള്‍ തെലുങ്കിലെ മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്നത്. നടിയുടെ അടുത്ത ബന്ധുക്കളിലൊരാളെ തന്നെ സാമന്തയ്ക്ക് വരനായി വീട്ടുകാര്‍ തീരുമാനിച്ചുവെന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍ ഈ വിവരം എത്രത്തോളം ശരിയാണെന്നു വ്യക്തമല്ല. വരനെ നടി വീട്ടില്‍ വച്ച് കണ്ടുവെന്നും വൈകാതെ വിവാഹം നടന്നേക്കുമെന്ന തരത്തില്‍ സൂചനകളും പ്രചരിക്കുന്നുണ്ട്.