കുറച്ചു വർഷങ്ങളായി എന്നും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരസുന്ദരിയാണ് സാമന്ത. ആദ്യകാലത്ത് വിമര്‍ശനങ്ങളോ ഗോസിപ്പുകളോ ഒന്നുമില്ലാതെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ സാമന്ത ഇപ്പോള്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഭര്‍ത്താവും നടനുമായ നാഗ ചൈതന്യയുമായി വേര്‍പിരിഞ്ഞതിനു പിന്നാലെയാണ് സാമന്തയ്ക്കെതിരേ വലിയതോതിൽ ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നത്.
വിവാഹമോചനത്തിനു പിന്നാലെ തെലുങ്ക് സിനിമയില്‍ സാമന്ത ഐറ്റം ഡാന്‍സില്‍ അഭിനയിച്ച് ആരാധകരെ ഞെട്ടിച്ചിരുന്നു. കോടികള്‍ പ്രതിഫലം വാങ്ങി കൊണ്ടായിരുന്നു നടിയുടെ ഐറ്റം ഡാന്‍സ്. ഇതോടെയാണ് താരത്തിനെതിരേയുള്ള വിമർശനങ്ങൾക്കു ശക്തി കൂടിയത്. കുറച്ച് ദിവസങ്ങളായി കാടിനോട് ചേര്‍ന്നുള്ള റിസോര്‍ട്ടില്‍ താമസിക്കുകയാണ് നടി.
അവിടെ നിന്നുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു. എന്നാല്‍ കാടിന് നടുവിലുള്ള അരുവിയിൽ കുളിക്കുന്ന ചില ചിത്രങ്ങളുമായിട്ടാണ് സാമന്ത ഇപ്പോള്‍ വന്നിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ച ചിത്രത്തില്‍ നടി ബിക്കിനിയാണു ധരിച്ചിരിക്കുന്നത്.
ഇതിനെതിരേ വിമര്‍ശനാത്മകമായ കമന്റുകളുമായിട്ടാണ് ആരാധകരും എത്തിയിരിക്കുന്നത്. ഇതൊക്കെ കണ്ട് നാഗചൈതന്യ കരയുന്നുണ്ടാവും, വന്നുവന്ന് സാമന്ത അതിര് വരമ്പുകള്‍ മറികടക്കുകയാണ്, ശരിക്കും നടിയുടെ സൗന്ദര്യം ആ തടാകം കവര്‍ന്നെടുത്തുവെന്ന് പറയാം, ഒരേ സമയം രണ്ടു സുന്ദരികളെ കണ്ടു- ഒന്ന് പ്രകൃതിയും മറ്റൊന്ന് നടി സാമന്തയും, എല്ലായ്പ്പോഴും ഇന്റര്‍നെറ്റിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ തോന്നുന്നു, വളരെ പ്രശസ്തമായ ഒരു ടോളിവുഡ് കുടുംബവുമായി ബന്ധപ്പെട്ട നിങ്ങളൊരു മാന്യ നടിയാണെന്ന് ഞാന്‍ കരുതി, ഈ ചിത്രം തീര്‍ച്ചയായും സാമന്തയുടെ ജനപ്രീതിക്ക് ഒരു ഗുണവും ചെയ്യുന്നില്ല, പകരം അത് ദോഷമേ ചെയ്യുകയുള്ളു എന്നിങ്ങനെ നടിയെ വിമര്‍ശിച്ച് കൊണ്ടുള്ള കമന്റുകളാണ് കൂടുതലായും വരുന്നത്.
നിങ്ങള്‍ നിങ്ങളുടെ സ്വകാര്യഭാഗം ഭാഗികമായി കാണിക്കുന്നു, ആളുകള്‍ ഹോട്ട്, സെക്സി, കൊള്ളാം എന്നിങ്ങനെയുള്ള കമന്റുകള്‍ ഇടുന്നു. ഇതിലൂടെ നിങ്ങളെല്ലാം പുതിയ തലമുറയ്ക്ക് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് മനസിലാകുന്നില്ല. ഇത് ദുരന്തത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന് ഉറപ്പുണ്ടെന്നാണ് ഒരാളുടെ അഭിപ്രായം. ഇതിനിടെ സാമന്തയോടുള്ള ആരാധന പങ്കുവച്ചും താരത്തെ പിന്തുണച്ചും ആരാധകര്‍ എത്തിയിട്ടുണ്ട്.