ശതമാനം ഭവതി എന്ന ചിത്രത്തിന് ശേഷം രാം ചരണിന്റെ നായികയായി അനുപമ പരമേശ്വരന്‍ അഭിനയിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ നടി ചിത്രത്തില്‍ നിന്നും ഒഴിവാക്കി എന്നാണ് പിന്നീട് കേട്ടത്. ചിത്രത്തില്‍ രാം ചരണിന്റെ നായികയായി സാമന്ത എത്തും എന്നതാണ് പുതിയ വാര്‍ത്ത. കുറച്ചുകൂടി താരമൂല്യമുള്ള നടിയേയാണ് രാം ചരണ്‍ ചിത്രത്തിലേക്ക് ആവശ്യം എന്ന് പറഞ്ഞുകൊണ്ടാണത്രേ അനുവിനെ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയത്. മാത്രവുമല്ല അല്പം ഗ്ലാമറസായ നായിക വേഷം കൂടെയാണ്. രാം ചരണിന്‍റെ ചിത്രത്തില്‍ കരാറൊപ്പുവച്ച കാര്യം തന്‍റെ ഫേസ്ബുക്ക് ട്വിറ്റര്‍ പേജിലൂടെ അറിയിച്ചത് അനുപമ തന്നെയായിരുന്നു. സിനിമയില്‍ നിന്ന് പിന്മാറിയതിനെ കുറിച്ച് അനു ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. ഡേറ്റ് പ്രശ്‌നം കൊണ്ടാണ് പിന്മാറ്റം എന്നായിരുന്നു അനുവിന്‍റെ വിശദീകരണം.
അനുപമയുടെ ആദ്യ തെലുങ്ക് ചിത്രം ആ യിലെ നായിക സമാന്തയായിരുന്നു. ഈ ചിത്രത്തിലൂടെ തന്നെ ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നു. അതേ സമയം, രാം ചരണ്‍ ചിത്രം സാമന്ത ഏറ്റെടുക്കുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ല. കഴിഞ്ഞ ദിവസം സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹനിശ്ചയമായിരുന്നു. വിവാഹത്തോടെ സിനിമകള്‍ കുറയ്ക്കാനാണ് നടിയുടെ തീരുമാനം.