വിവാഹ ദിനത്തിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട നിമിഷം ആരാധകരുമായി പങ്കുവച്ച് നടി സാമന്ത. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ഹിന്ദു ആചാര പ്രകാരം നടന്ന ചടങ്ങിനിടെ സന്തോഷത്താൽ കരയുന്ന ചിത്രമാണ് ഏറ്റവും വിലമതിക്കുന്ന നിമിഷമായി സാമന്ത പോസ്റ്റ് ചെയ്തിരിക്കുന്നത്. അലൻ ജോസഫിനാണ് ഈ ചിത്രത്തിന്റെ ക്രെഡിറ്റ് മുഴുവൻ സാം നൽകിയത്.
എനിക്കറിയില്ല ഈ ചിത്രത്തെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന്. വിവാഹദിനത്തിലെ ഒരു ദൃശ്യമാണിത്. വികാരഭരിതമായ ഈ നിമിഷം എന്നന്നേക്കുമായി പകർത്തിയത് അലൻ ജോസഫാണ്. പോസ് ചെയ്യുന്ന ചിത്രങ്ങളേക്കാൾ യഥാർഥ നിമിഷങ്ങളാണ് എന്നും കാലത്തെ അതിജീവിക്കുന്നത്. വികാരത്തിൽ മുങ്ങിപ്പോയ വധു. ഒരുപാട് ചിരികൾക്കിടയിൽ സാമന്തയും, നിറഞ്ഞൊഴുകിയ സന്തോഷാശ്രുക്കളും എന്നും സാമന്ത കുറിച്ചു.വിവാഹച്ചടങ്ങിന്റേതിനു പുറമെ മെഹന്തിയുടെ (മൈലാഞ്ചിയിടീൽ) ചിത്രങ്ങളും സാമന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.