കഥാപാത്രത്തിന്റെ പൂർണതയ്ക്കായി താരങ്ങൾ എന്തും ചെയ്യാറുണ്ട്. ദാ ഇപ്പോൾ സാമന്ത തന്റെ മുടി വെട്ടി ക്യൂട്ട് ലുക്കിൽ എത്തിയിരിക്കുകയാണ്.യു ടേൺ എന്ന കന്നട ചിത്രത്തിന്റെ റീമേക്കിന് വേണ്ടിയാണ് സാമന്ത മുടിവെട്ടിയത്. തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പവൻ കുമാറാണ്.
ഏറെ നിരൂപക പ്രശംസനേടിയ യു ടേൺ കഴിഞ്ഞവർഷം വി.കെ. പ്രകാശ് മലയാളത്തിലേക്ക് കെയർഫുൾ എന്ന പേരിൽ റീമേക്ക് ചെയ്തിരുന്നു. ചിത്രത്തിൽ സന്ധ്യാരാജുവാണ് നായികയായി എത്തിയത്. കന്നടയിൽ ശ്രദ്ധ ശ്രീനാഥാണ് നായിക പ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്തത്. ഈ വേഷത്തിലേക്കാണ് ഇപ്പോൾ സാമന്തയുടെ കടന്നു വരവ്. ജേണലിസ്റ്റിന്റെ വേഷം സാമന്തയ്ക്ക് നല്ലവണ്ണം ഇണങ്ങുമെന്നുള്ള വിശ്വാസത്തിലാണ് ആരാധകർ.
നാഗ ചൈതന്യയുമായുള്ള വിവാഹ ശേഷം കൈ നിറയെ ചിത്രങ്ങളാണ് സാമന്തയ്ക്ക്. തമിഴിൽ ഇരുമ്പ് തിറൈ എന്ന ചിത്രമാണ് സാമന്തയുടേതായി ഉടൻ റിലീസിന് ഒരുങ്ങിയിരിക്കുന്നത്.രംഗസ്ഥലം, സീമ രാജ, സൂപര്‍ ഡ്യൂലക്സ്, മഹാനദി, നടികയാര്‍ തിലകം എന്നീ ചിത്രങ്ങളിലും സാമന്ത നായികയായി എത്തും.