തെന്നിന്ത്യൻ സിനിമാ ലോകം ഉറ്റുനോക്കുന്ന കല്യാണാഘോഷമാണ് സാമന്തയുടെയും നാഗ ചൈതന്യയുടെയും. ഇപ്പോഴിതാ താരങ്ങൾ തന്നെ നിശ്ചയിക്കാത്ത ഹണിമൂണ്‍ പ്ലാൻ തീരുമാനിക്കുകയാണ് പപ്പരാസികൾ. നാഗചൈതന്യയും സാമന്തയും ഒരു മാസം നീണ്ടു നിൽക്കുന്ന ഹണിമൂണ്‍ യാത്ര പദ്ധതിയിടുന്നുണ്ട് എന്നായിരുന്നു വാർത്തകൾ. വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാമന്ത.
ഈ വാർത്ത തീർത്തും അടിസ്ഥാനരഹിതമാണ്. അങ്ങനെ ഒരു ഹണിമൂണ്‍ പ്ലാൻ തങ്ങൾക്കില്ല. ഗോവയിൽ വച്ച് നടക്കുന്ന വിവാഹം വരെ മാത്രമേ ഇപ്പോൾ തങ്ങൾ പ്ലാൻ ചെയ്തിട്ടുള്ളൂ .ഓഗസ്റ്റ് ആറിന് ഗോവയിൽ വച്ച് വളരെ ലളിതമായൊരു വിവാഹം നടക്കും. വിവാഹ ശേഷം മൂന്നു ദിവസം ഗോവയിൽ ചെലവഴിക്കും. അതുകഴിഞ്ഞ് ഹൈദരാബാദിലേക്ക് മടങ്ങിയെത്തും.
രണ്ടു പേർക്കും കരാറൊപ്പു വച്ച ചിത്രങ്ങളുടെ തിരക്കുകളുണ്ടത്രെ. വിവാഹശേഷവും തുടർന്ന് അഭിനയിക്കും എന്നാണ് സാമന്തയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. സാമന്ത അഭിനയിക്കുന്നതിനോട് നാഗചൈതന്യക്കോ കുടുംബത്തിനോ യാതൊരു എതിർപ്പുമില്ല. പക്ഷെ വിവാഹ ശേഷം കൂടുതൽ സെലക്ടീവാകും എന്ന് നടി പറയുന്നു.