സിനിമകൾ സൂപ്പർഹിറ്റാകണമെങ്കിൽ മൂന്ന് നടിമാർ ഒരുമിച്ചെത്തിയാൽ മതിയെന്നാണ് ഇപ്പോൾ തെന്നിന്ത്യൻ സിനിമാ ലോകത്ത് നിന്നുള്ള പുതിയ വാർത്ത. സാമന്ത, കാജൽ അഗർവാൾ, നിത്യ മേനോൻ എന്നിവരാണ് ആ ഭാഗ്യതാരങ്ങൾ. ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് ഇളയദളപതി വിജയ്യുടെ മെർസലും മലയാളത്തിലെ സൂപ്പർസ്റ്റാറിനേയും (മോഹൻലാൽ) തെലുങ്കിലെ യുവ സൂപ്പർസ്റ്റാറിനേയും (ജൂനിയർ എൻടിആർ) ഒന്നിപ്പിച്ച് കൊരട്ടാല ശിവ സംവിധാനം ചെയ്ത ജനത ഗാരേജും സൂപ്പർഹിറ്റായതിന് പിന്നിലും ഈ നടിമാരുടെ പങ്ക് വളരെ വലുതാണ്.
ചില നായികമാർ ഒരുമിച്ചെത്തിയാൽ സിനിമ വിജയിക്കുമെന്നാണ് സിനിമാ ലോകത്തിന്റെ ഇപ്പോഴത്തെ വിശ്വാസം. ഈ മൂന്ന് നായികമാരെ ഒരു സിനിമയുടെ ഭാഗമാക്കാൻ ചില സംവിധായകർ തത്രപ്പാടിലാണെന്നും വാർത്തകളുണ്ട്. 128.5 കോടി ക്ലബിൽ ജനതാ ഗാരേജ് വിജയം നേടിയിരുന്നുവെങ്കിലും ഈ മൂന്ന് നായികമാർ ചേർന്ന മെർസൽ 200 കോടി കളക്ഷനിൽ കൂടുതലാകുമോയെന്നാണ് സിനിമാ ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്.