തെന്നിന്ത്യന്‍ സിനിമാ ലോകത്തെ നായികമാരെക്കുറിച്ചുള്ള പ്രതിച്ഛായ മാറ്റിമറിക്കാന്‍ കഴിഞ്ഞ നടിയാണ് സമാന്ത. ഫാഷന്‍ ഐക്കണ്‍ കൂടിയായ സമാന്തയുടെ സ്ക്രിപ്റ്റ് സെലക്ഷന് വ്യത്യസ്തമാണ്.
തുടക്കകാലത്ത് സൂപ്പര്‍സ്റ്റാര്‍ സിനിമകളിലെ നായിക മാത്രമായിരുന്നെങ്കില്‍ ഇന്ന് സമാന്ത ഒറ്റയ്ക്ക് ഒരു സിനിമ വിജയിപ്പിക്കാന്‍ ബോക്സ് ഓഫീസ് മൂല്യമുള്ള നടിയായി മാറി.
സൂപ്പര്‍സ്റ്റാറുകളുടെ നായികയായി സിനിമാ ലോകത്ത് ശ്രദ്ധ നേടിയ സമാന്ത പിന്നീട് ഈ ജനപ്രീതി നിലനിര്‍ത്തിക്കൊണ്ട് കരിയറിന്റെ ട്രാക്ക് മാറ്റി.
ഫാമിലി മാന്‍, സൂപ്പര്‍ ഡീലക്സ്, ഓ ബേബി തുടങ്ങിയ പ്രോജക്ടുകളിലൂടെ തന്റെ അഭിനയ മികവ് സമാന്ത പുറത്തെടുത്തു.
ഫാമിലിമാന് എന്ന സീരീസിന്റെ വിജയത്തിന് ശേഷം സമാന്തയുടെ ജനപ്രീതി പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് ഉയര്‍ന്നു. സമാന്തയുടെ പ്രതിഫലമാണ് സിനിമാ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ച.
അണിയറയില്‍ ഒരുങ്ങുന്ന സിതാഡെല്‍ എന്ന സീരീസിനായി 10 കോടി രൂപയാണേ്രത സമാന്ത വാങ്ങുന്ന പ്രതിഫലം.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ പരിശോധിച്ചാല്‍ സമാന്തയുടെ പ്രതിഫലത്തില്‍ വലിയ കുതിച്ച് ചാട്ടമാണുണ്ടായിരിക്കുന്നത്.
തമിഴ്, തെലുങ്ക് സിനിമാ ലോകത്ത് തുടക്ക കാലം മുതല്‍ നല്ല അവസരങ്ങള്‍ സമാന്തയെ തേടി വന്നിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 75 ലക്ഷം രൂപയാണ് ഒരു സിനിമയ്ക്ക് സമാന്ത വാങ്ങിയ പ്രതിഫലം.
കത്തി, മെര്‍സര്‍ തുടങ്ങിയ സിനിമകള്‍ സമാന്തയെ തമിഴകത്തെ സെന്‍സേഷനായി മാറ്റി. 2017 ന് ശേഷം സമാന്തയുടെ പ്രതിഫലം കുത്തനെ ഉയരാന്‍ തുടങ്ങി.
മൂന്ന് കോടി രൂപയായാണ് പ്രതിഫലം ഉയര്‍ന്നത്. ഇതേ ഗ്രാഫില്‍ മുന്നോട്ട് പോകവെയാണ് ഫാമിലിമാന് രണ്ടാം സീസണില്‍ നടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കുന്നത്.
ഇതോടൊപ്പം പുഷ്പ എന്ന തെലുങ്ക് ചിത്രത്തില്‍ ഡാന്‍സ് നമ്പര്‍ ചെയ്യാനും നടി തയാറായി. മിനുട്ടുകള്‍ മാത്രമുള്ള ഡാന്‍സ് നമ്പറിനായി അഞ്ച് കോടി രൂപയാണ് സമാന്തം വാങ്ങിയ പ്രതിഫലം.
മൂന്ന് കോടിക്കും അഞ്ച് കോടിക്കും ഇടയിലാണ് സിതാഡെല്‍ സീരീസിന് മുമ്പ് സമാന്ത വാങ്ങിയയിരുന്നത്. സിതാഡെലിലൂടെ ഇത് പത്ത് കോടിയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്.
അതേസമയം സിനിമകളുടെ ബഡ്ജറ്റും മറ്റും നോക്കി വിട്ടു വീഴ്ചകള്‍ക്കും സമാന്ത തയാറാകാറുണ്ട്. പ്രതിഫലത്തിന്റെയോ മറ്റോ പേരില്‍ ഇതുവരെയും സമാന്തയ്ക്കെതിരേ പരാതികളൊന്നും വന്നിട്ടില്ല.
പ്രതിഫലത്തിന്റെ കാര്യത്തില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്ക്ക് അരികില്‍ സമാന്ത എത്തിയിട്ടുണ്ട്. ഷാരൂഖ് ചിത്രം ജവാനില്‍ അഭിനയിക്കാന്‍ പത്ത് കോടി രൂപയാണ് നയന്‍താര വാങ്ങിയ പ്രതിഫലം.
അടുത്തിടെ ബാധിച്ച മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂണ്‍ കണ്ടീഷന്‍ കാരണം കുറച്ച് നാളത്തേക്ക് സിനിമകളുടെ തിരക്ക് കുറയ്ക്കാനാണ് താരത്തിന്റെ തീരുമാനം.
സിനിമയ്ക്കപ്പുറം ബിസിനസ് രംഗത്തും സമാന്ത സാന്നിധ്യം അറിയിക്കുന്നുണ്ട്. സാകി എന്ന വുമണ്‍ ക്ലോത്തിംഗ് ബ്രാന്‍ഡിന്റെ സഹ ഉടമ കൂടിയാണ് സമാന്ത.