എല്ലാ പെണ്‍കുട്ടികളെയും പോലെ വിവാഹശേഷം തെന്നിന്ത്യൻ നടി സാമന്തയും തന്റെ പേരിനൊപ്പമുള്ള അച്ഛന്റെ പേരു മാറ്റി ഭർത്താവിന്റെ പേരു കൂട്ടിച്ചേർത്തു. അത് നാട്ടുനടപ്പാണ്. ഇതോടെ സാമന്തയും അത്തരമൊരു സാധാരണ പെണ്‍കുട്ടിയാണെന്ന് തെളിയിച്ചിരിക്കുന്നു.
സാമന്ത റുത് പ്രഭു എന്നായിരുന്നു സാമന്തയുടെ നേരത്തെയുള്ള മുഴുവൻ പേര്. ചൈതന്യയുമായുള്ള വിവാഹത്തിന് ശേഷം അച്ഛൻ പ്രഭവിന്റെ പേര് സാമന്ത ഉപേക്ഷിച്ചു. ട്വിറ്ററിൽ സാമന്ത അക്കിനേനി എന്നാണ് ഇപ്പോൾ നടിയുടെ പേര്. ട്വിറ്ററിലും ഫേസ്ബുക്കി ലും സാമാന്ത പേര് മാറ്റിയത് വൈറലായിരിക്കുകയാണിപ്പോൾ. രേഖകളിലും സോഷ്യൽ മീഡിയയിലും ജീവിതത്തിലും ഇനി അക്കിനേനി മാത്രം. അക്കിനേനി കുടുംബത്തിന്റെ ഭാഗമായിരിക്കുകയാണ് സാമന്തയും.
നടൻ നാഗാർജുനയുടേയും ലക്ഷ്മി ദഗുബാട്ടിയുടേയും കുടുംബ പേരാണ് അക്കിനേനി. സാമന്തയുടെ ഈ തീരുമാനത്തിന് മികച്ച പിന്തുണയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഉയരുന്നത്. ഇന്ത്യൻ സംസ്കാരത്തെ സാമന്ത ബഹുമാനിക്കുന്നു എന്നതിന്റെ ഉദാഹരണമാണിതെന്ന് ട്വീറ്റുകൾ പറയുന്നു. ഒക്ടോബർ ആറിനും എട്ടിനുമാണ് സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹം ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരം ഗോവയിൽ വച്ച് നടന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ ഇരുവരും ഒന്നിച്ചത്.