തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന താരമാണ് സാമന്ത റൂത്ത് പ്രഭു. പ്രിയങ്ക ചോപ്രയ്ക്കൊപ്പം അമേരിക്കൻ ആക്ഷൻ പരമ്പരയായ സിറ്റാഡലിൽ അഭിനയിക്കാൻ കഴിഞ്ഞതിൻ്റെ ആവശേത്തിലാണ് സാമന്ത.
സിറ്റാഡലിൻ്റെ പ്രമോഷൻ തിരക്കുകളിൽ കൂടിയാണ് സാമന്ത ഇപ്പോൾ. പ്രമോഷനിടയിലെ വ്യത്യസ്ത ലുക്കിലുള്ള തന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം.
ഗ്രേ നിറത്തിലുള്ള പാൻ്റും ടോപ്പുമാണ് സാമന്ത ധരിച്ചിരിക്കുന്നത്. മുടി സ്റ്റൈൽ ചെയ്തിരിക്കുന്നതാണ് ഏറെ ശ്രദ്ധേയം. പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കകം ചിത്രങ്ങൾ വൈറലായിക്കഴിഞ്ഞു.