തെന്നിന്ത്യയുടെ പ്രിയതാരം സാമന്തയുടെ ആരാധകരുടെ ഇപ്പോഴത്തെ ആശങ്ക വിവാഹശേഷവും താരം അഭിനയം തുടരുമോ എന്നാണ്. നാഗചൈതന്യയുടേയും സാമന്തയുടേയും വിവാഹം 2017ല്‍ ഉണ്ടാകുമെന്ന വാര്‍ത്തയ്ക്കു പുറമേ, സാമന്തയുടെ ചിത്രങ്ങളുടെ എണ്ണം കുറയുന്നതും ഇപ്പോഴുണ്ടായ ആശങ്കയ്ക്കു കാരണമാണ്.
എന്നാല്‍, സഹോദരന് അഖിലിന്റെ വിവാഹശേഷം മാത്രമാകും സാമന്തയുടെ വിവാഹമെന്ന് ഇവരുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നു. വിവാഹശേഷവും അഭിനയം തുടരുമോ എന്ന ചോദ്യത്തിന് ‘ഞാന്‍ അഭിനയിക്കുന്നതില്‍ നാഗുവിനു സന്തോഷമേയുള്ളൂ’ എന്നായിരുന്നു സാമന്തയുടെ മറുപടി. മറിച്ച് അഭിനയം നിര്‍ത്തുന്നതില്‍ നാഗചൈതന്യക്ക് വിഷമമുണ്ടെന്നും അഭിനയിക്കാന്‍ വിടുന്നതില്‍ താത്പര്യക്കുറവില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.