നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിനു ശേഷം നടി സാമന്തയ്ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ മോശം ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്.
വിവാഹമോചനത്തെത്തുടർന്നു താൻ നേരിട്ട പ്രശ്നങ്ങള്‍ വ്യക്തമാക്കി നടി സാമന്തയും രംഗത്തു വന്നിരിക്കുകയാണിപ്പോൾ.
ഗര്ഭിണിയാകാന്പോലും സാമന്ത സമ്മതിക്കാത്തത് കൊണ്ടാണ് വിവാഹ മോചനത്തില്‍ കലാശിച്ചതെന്നുവരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ വന്നിരുന്നു.
വിവാഹ മോചനവുമായി ബന്ധപ്പെട്ട് നാഗചൈതന്യയുടെ പിതാവായ നാഗാര്‍ജുനയുടെ പരാമര്‍ശങ്ങളും സാമന്തയ്ക്ക് ട്രോളുകള്‍ ഉണ്ടാക്കികൊടുത്തിരുന്നു. വിവാഹമോചനം ആദ്യം ആവശ്യപ്പെട്ടത് സാമന്തയായിരുന്നുവെന്ന് നാഗാര്‍ജുന പറഞ്ഞിരുന്നു.
വിവാഹ മോചന ശേഷം നിരവധി ട്രോളുകള്‍ നേരിടേണ്ടിവന്നു എന്നു സാമന്തതന്നെ തുറന്നുപറഞ്ഞിരുന്നു. ഇതിന് സദ്ഗുരുവിന്റെ വചനങ്ങൾ ചേർത്താണ് സാമന്ത കുറിക്കുകൊള്ളുന്ന മറുപടി നല്‍കിയത്.
ജീവിതത്തിലെ ഏറ്റവും ഭയാനകമായ സാഹചര്യങ്ങളിൽ പെട്ടുപോയാല്‍ പരിചയസമ്പത്ത് ഉപയോഗിച്ച് നിങ്ങള്‍ നല്ല മനുഷ്യനാവുകയോ, അല്ലെങ്കില്‍ ഏറ്റവും ഭീകരമായ മോശം ഗുണങ്ങളുള്ള വ്യക്തിയാവുകയോ ചെയ്യുക എന്നാണ് സാമന്ത കുറിച്ചത്.
നേരത്തെയും വിവാഹ മോചനത്തെ കുറിച്ചു സാമന്ത മനസ് തുറന്നിരുന്നു. വിവാഹ മോചനം എന്റെ മാനസികാരോഗ്യത്തെ ബാധിച്ചിരുന്നു.
നിങ്ങള്‍ അനുഭവിക്കുന്ന കാര്യങ്ങളോട് പൊരുത്തപ്പെട്ടാല്‍ പകുതി പ്രശ്നം പരിഹരിക്കാനാവും.സംഭവിച്ചതിനെ അംഗീകരിക്കുക, പോരാടുക.
ഇതാണ് ഞാന്‍ ചെയ്തത്. വിവാഹ മോചനത്തിനുശേഷം ആകെ തകര്‍ന്ന് മരിച്ചുപോകുന്ന അവസ്ഥയിലായിരുന്നു ഞാന്‍. എന്നാല്‍ ഇതെന്റെ ജീവിതമാണ്, ഇഷ്ടമുള്ളതു പോലെ ജീവിക്കാന്‍ തീരുമാനിച്ചു.
ഇത്രയൊക്കെ പ്രശ്നമുണ്ടെങ്കിലും സ്ത്രീയെന്ന നിലയില്‍ ഞാന്‍ എന്നെത്തന്നെ അഭിനന്ദിക്കുന്നു. ഈ ഘട്ടം കടന്നുപോകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല.
എന്നെക്കുറിച്ചോര്‍ത്ത് അഭിമാനമുണ്ട്. ഇത്രത്തോളം ശക്തയാണ് ഞാന്‍ എന്ന് അറിഞ്ഞിരുന്നില്ല- സാമന്ത പറഞ്ഞു.