രാകുൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന മൻമഥുഡു 2വിൽ അതിഥി വേഷത്തിൽ അഭിനയിക്കുവാൻ സാമന്ത ആവശ്യപ്പെട്ടത് 35 ലക്ഷം രൂപയെന്ന് റിപ്പോർട്ടുകൾ. നടനും ഭർത്താവിന്റെ പിതാവുമായ നാഗാർജുനയാണ് സിനിമയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അഞ്ച് മിനിട്ട് മാത്രം ദൈർഘ്യമുള്ള രംഗമാണ് സാമന്തയുടേത്. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. സാമന്തയുടേതുൾപ്പടെയുള്ള രംഗങ്ങൾ പോർച്ചുഗല്ലിൽ ചിത്രീകരിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ലക്ഷ്മി, വെണ്ണില കിഷോർ, ദേവദർശിനി, റാവു രമേഷ്, നാസർ, അക്ഷര ഗൊഡ തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്നപൂർണ്ണ സ്റ്റുഡിയോസ്, വയാകോം 18, ആനന്ദി ആർട്ട് ക്രിയേഷൻസ് എന്നീ ബാനറുകളിലാണ് സിനിമ നിർമിക്കുന്നത്.