ആരാധകരുടെ കാത്തിരിപ്പിന് അവസാനമിട്ട് തെലുങ്ക് യുവനടൻ നാഗചൈതന്യയും തെന്നിന്ത്യൻ നടി സാമന്തയും തമ്മിലുള്ള വിവാഹത്തിന്റെ തീയതി തീരുമാനിച്ചു. ഒക്ടോബർ ആറിനാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ദീർഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. നാളുകളായി ആരാധകർ ഇവരുടെ വിവാഹത്തെപ്പറ്റി അറിയാൻ കാത്തിരിക്കുകയായിരുന്നു.
വിജയ് നായകനായി എത്തുന്ന ന്ധവിജയ് 61ന്ധ , ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ന്ധ അനീതി കതൈകൾന്ധ ശിവകാർത്തികേയൻ നായക വേഷത്തിലെത്തുന്ന പേരിട്ടിട്ടില്ലാത്ത ചിത്രം എന്നിങ്ങനെയാണ് സാമന്തയുടെ പുതിയ സിനിമകൾ. മികച്ച കഥാപാത്രങ്ങൾ ലഭിച്ചാൽ വിവാഹശേഷവും അഭിനയിക്കുമെന്നാണ് താരം പറയുന്നത്.