വിവാഹത്തിനു ശേഷം തനിക്ക് അവസരങ്ങൾ കുറഞ്ഞുവെന്ന് സാമന്ത. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്.
വിവാഹിതയായ നടി എന്ന പേരാണ് തനിക്കുള്ളതെന്നും മഹാനടി, രംഗസ്ഥലം തുടങ്ങിയ വലിയ സിനിമകളെല്ലാം ചെയ്തിരുന്നുവെങ്കിലും അതൊന്നും വിവാഹത്തിനു ശേഷം അല്ലാത്തതിനാൽ ആ ക്രെഡിറ്റൊന്നും എനിക്ക് എടുക്കുവാൻ സാധിക്കില്ലെന്നും സാമന്ത പറഞ്ഞു.
വിവാഹശേഷം സിനിമയിൽ എന്നെക്കൊണ്ട് എന്ത് ചെയ്യാനാകുമെന്ന് സംവിധായകർക്ക് അറിയില്ലായിരിക്കുമെന്നും അവസരങ്ങൾ കുറയാൻ അത് കാരണമായിരിക്കാമെന്നും താരം വ്യക്തമാക്കി.