അന്ന് അമ്മ; ഇന്ന് മരുമകള്‍! നാഗചൈതന്യ സാമന്ത വിവാഹനിശ്ചയം കഴിഞ്ഞ് നാഗാര്‍ജുന ട്വിറ്ററില്‍ കുറിച്ചതിങ്ങനെ…

samantha-nagachaitanya-wedding-4.png.image.784.410

“ഇനി അത് ഔദ്യോഗികമായിത്തന്നെ പറയാം. എന്‍റെ അമ്മ ഇപ്പോള്‍ എന്‍റെ മരുമകളാണ്.’ നാഗചൈതന്യ സാമന്ത വിവാഹനിശ്ചയം കഴിഞ്ഞ് നാഗാര്‍ജുന ട്വിറ്ററില്‍ കുറിച്ചതിങ്ങനെ.

ട്വീറ്റു കണ്ട് ആരും സംശയിക്കണ്ട. മൂന്നു തലമുറകളുടെ കഥ പറഞ്ഞ മനം എന്ന ചിത്രത്തില്‍ നാഗാര്‍ജുനയുടെ കഥാപാത്രത്തിന്‍റെ അമ്മയായാണ് സാമന്ത അഭിനയിച്ചത്. അക്കിനേനി കുടുംബം സ്ക്രീനില്‍ ഒരുമിച്ചതും ഈ ചിത്രത്തിനായാണ്. തന്‍റെ സന്തോഷം വാക്കുകളില്‍ ഒതുക്കാനാവില്ലെന്നും അദ്ദേഹം പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

ഹൈദരാബാദില്‍ നടന്ന സ്വകാര്യചടങ്ങിലാണ് നാഗചൈതന്യയും സാമന്തയും മോതിരം കൈമാറിയത്. സഹോദരന്‍റേതുപോലെ തന്നെ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.   വിവാഹ നിശ്ചയം കഴിഞ്ഞതോടെ ഇരുവര്‍ക്കുമായുള്ള ആശംസകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്. തങ്ങളെ ഇത്രയധികം സ്‌നേഹിക്കുന്നതിന് എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടായിരുന്നു സാമന്തയുടെ ട്വീറ്റ്.

Related posts