കേരളത്തിലും ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് സാമന്ത റൂത്പ്രഭു. അതുകൊണ്ടാണ് വിവാഹവും വേര്പിരിയലും തുടങ്ങി നടിയുടെ ജീവിതത്തില് നടക്കുന്ന ചെറിയ കാര്യം പോലും കേരളത്തിലും ചര്ച്ചയാകുന്നത്. കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി നടിയുടെ ജീവിതത്തിലുണ്ടായത് പലതരം ദുരന്തങ്ങളാണ്. ഭര്ത്താവും തെലുങ്ക് നടനുമായ നാഗ ചൈതന്യയുമായി സാമന്ത വേര്പിരിഞ്ഞത് മുതലാണ് പ്രശ്നങ്ങള് തുടങ്ങുന്നത്. പിന്നാലെ ഗുരുതരമായ ശാരീരിക പ്രശ്നങ്ങളും നടിക്കുണ്ടായി.
അതോടെ സിനിമയില് അഭിനയിക്കാതെ ചികിത്സയ്ക്ക് വേണ്ടി മാറി നിന്നു. ആ കാലയളവില് ചില ആളുകള് പരസ്യത്തില് അഭിനയിക്കാനുള്ള അവസരങ്ങളുമായി വന്നെങ്കിലും താന് അത് നിഷേധിച്ചുവെന്നു വെളിപ്പെടുത്തിയിരിക്കുന്നത് നടിയിപ്പോള് . തനിക്ക് വന്ന അവസരങ്ങളോട് നോ പറഞ്ഞെന്നും അല്ലായിരുന്നെങ്കില് കോടികള് സമ്പാദിക്കാന് സാധിക്കുമായിരുന്നു എന്നാണ് ഒരു പരിപാടിയില് പങ്കെടുത്ത് സംസാരിക്കവേ നടി വ്യക്തമാക്കിയത്.
സിനിമാ മേഖലയിലേക്ക് കടന്ന് വരുന്ന നടിമാരോ നടന്മാരോ ആരാണെങ്കിലും അവര് ഒരു സിനിമയിലൂടെയെങ്കിലും വിജയിച്ചാല് പിന്നെ ഒത്തിരി അവസരങ്ങള് ലഭിക്കും. അഭിനയിക്കാന് മാത്രമല്ല ഒരുവിധം എല്ലാ ബ്രാന്ഡുകളുടെ പരസ്യത്തിലും മുഖം കാണിക്കാനുള്ള അവസരങ്ങളും വരാറുണ്ട്. കഴിഞ്ഞ വര്ഷങ്ങളില് അസുഖം ബാധിച്ച് വീട്ടിലിരുന്ന സമയത്ത് പല മള്ട്ടിനാഷണല് ബ്രാന്ഡുകളും അവരുടെ ബ്രാന്ഡ് അംബാസഡറാകാന് എന്നെ സമീപിച്ചു.
നല്ല പ്രശസ്തിയും അംഗീകാരവും ലഭിക്കുമെന്ന് എനിക്കും അറിയാം. മുന്പും ഈ ബ്രാന്ഡുകളുടെ പരസ്യങ്ങളില് ഞാന് അഭിനയിച്ചിട്ടുണ്ട്. ഇത്തരം ബ്രാന്ഡുകള്ക്ക് വേണ്ടി പ്രവര്ത്തിച്ചാല് എനിക്ക് കോടികള് സമ്പാദിക്കാമായിരുന്നു. പക്ഷേ ഞാന് അതെല്ലാം നിഷേധിക്കുകയാണ് ചെയ്തത്. കുറച്ച് വര്ഷങ്ങള്ക്ക് മുമ്പ് എനിക്ക് ചില ശാരീരിക പ്രശ്നങ്ങള് ഉണ്ടായി.
അതില് നിന്നും പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ആയതിനാല്, ഞാന് അത്തരം പരസ്യങ്ങളില് അഭിനയിക്കില്ലെന്നൊരു തീരുമാനമെടുത്തു. ഇന്നത്തെ കാലത്ത്, ഒരു ഉല്പ്പന്നം പ്രചരിപ്പിക്കുന്നതിന് മുമ്പ് കുറഞ്ഞത് മൂന്ന് ഡോക്ടര്മാരുടെയെങ്കിലും കണ്ട് അവരുടെ കൂടെ അനുമതി വാങ്ങിക്കണം.
കഴിഞ്ഞ വര്ഷം പതിനഞ്ചോളം വലിയ കമ്പനികളില് നിന്നാണ് ഇത്തരത്തിലുള്ള ഓഫറുകള് എനിക്ക് ലഭിച്ചത്. പക്ഷേ, ഇത്തരം ബ്രാന്ഡുകളൂടെ പരസ്യത്തില് അഭിനയിക്കാന് കഴിയില്ലെന്ന് തന്നെ ഞാന് അവരോട് പറഞ്ഞു. ആ പരസ്യങ്ങളില് ഞാന് അഭിനയിച്ചിരുന്നെങ്കില് അവര് എനിക്ക് കോടികള് പ്രതിഫലം നല്കുമായിരുന്നു. പക്ഷേ അതും ഞാന് വേണ്ടെന്നുവച്ചു- സാമന്ത വ്യക്തമാക്കി.