അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്മിക എന്നിവർ പ്രധാന വേഷത്തിലെത്തിയ പുഷ്പ തിയറ്ററുകൾ ആഘോഷമാക്കിയിരിക്കുകയാണ്. രണ്ട് ഭാഗങ്ങളുള്ള ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുന്നത്.
സിനിമയിലെ മറ്റൊരു ഹൈലൈറ്റ് സാമന്തയുടെ ഐറ്റം ഡാൻസാണ്. സോഷ്യൽ മീഡിയയിൽ ഈ നൃത്തരംഗം സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. ഇപ്പോഴിതാ ഇതിനെ കുറിച്ച് മനസ് തുറക്കുകയാണ് താരം.
ആദ്യം ഐറ്റം ഡാൻസ് ചെയ്യാൻ നടി വിസമ്മതിച്ചിരുന്നു എന്നാണ് താരം പറയുന്നത്. വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു ആ ഗാനരംഗത്തിന്റെ ഷൂട്ടിംഗ്. താളവും ചുവടും ഒപ്പിക്കുക എന്നത് വളരെ അധികം ബുദ്ധിമുട്ടായിരുന്നു- സാമന്ത പറയുന്നു.
പുഷ്പയിൽ ഒരു ഐറ്റം ഡാന്‍സ് ചെയ്യാന്‍ സാമന്ത ആദ്യം വിസമ്മതിച്ചിരുന്നുവെന്നും റിപ്പോർട്ട് പ്രചരിച്ചിരുന്നു. ഒടുവില്‍ രംഗസ്ഥലം എന്ന സാമന്തയുടെ സിനിമയില്‍ പൂജ ഹെഗ്ഡെ ഐറ്റം ഡാന്‍സ് ചെയ്തതിനെക്കുറിച്ചൊക്കെ പറഞ്ഞാണ് നടിയെ സമ്മതിപ്പിച്ചത്.
ആ ഒരൊറ്റ ഐറ്റം ഡാന്‍സിന് വേണ്ടി ഒന്നരക്കോടി രൂപയാണ് സാമന്തയ്ക്ക് പ്രതിഫലമായി നല്‍കിയത്. ആദ്യമായിട്ടാണ് ഒരു സിനിമയില്‍ സാമന്ത ഐറ്റം ഡാന്‍സ് ചെയ്യുന്നത് എന്നതും ശ്രദ്ധേയമായിരുന്നു. എന്തായാലും ആ ഒന്നരക്കോടി മുതലാക്കുന്ന വിധമുള്ള പ്രകടനം തന്നെ നടി കാഴ്ചവച്ചു.
സിനിമയുടെ ഡബ്ബിംഗ് വരെ പൂര്‍ത്തിയായ ശേഷമാണ് സാമന്തയുടെ ഐറ്റം ഡാന്‍സ് രംഗം ചിത്രീകരിച്ചത്. മൂന്ന് ദിവസത്തെ ഷൂട്ടിംഗ് ആയിരുന്നു. വളരെ പെട്ടെന്ന്
പൂര്‍ത്തിയാക്കുകയും ചെയ്തു. പുഷ്പ 2 യില്‍ സാ മന്തയും ഉണ്ടാവുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിനുള്ള നടപടികൾ തുടങ്ങിയ ശേഷം സാമന്ത അതീവ ഗ്ലാമറസായി ഐറ്റം ഡാൻസ് ചെയ്യാൻ പോകുന്നു എന്ന വാർത്ത വന്നപ്പോൾ തന്നെ അതു നാഗചൈതന്യയുടെ ആരാധകരെ ചൊടിപ്പിച്ചിരുന്നു.
വിവാഹത്തിനു ശേഷം നടി ഗ്ലാമർ വേഷങ്ങൾ ചെയ്തിരുന്നില്ല.