ഓ​രോ ​ദി​വ​സ​ത്തെയും എ​ഴു​ത്തി​ലൂ​ടെ​യാ​ണ് ജീ​വി​ത​ത്തി​ലെ ദു​ഷ്‌​ക​ര​മാ​യ കാ​ല​ത്തെ മ​റി​ക​ട​ന്ന​ത്; സാമന്ത

ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ള്‍ നി​റ​ഞ്ഞ കാ​ല​ത്തെ താ​ന്‍ അ​തി​ജീ​വി​ച്ച​ത് എ​ങ്ങ​നെ​യെ​ന്ന് വി​ശ​ദീ​ക​രി​ച്ച് തെ​ന്നി​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര​താ​രം സാ​മ​ന്ത റൂ​ത്ത് പ്ര​ഭു. ഇ​ന്‍​സ്റ്റ​ഗ്രാം പോ​സ്റ്റി​ലൂ​ടെ​യാ​ണ് താ​രം ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​ങ്കു​വച്ച​ത്. ഓ​രോ ​ദി​വ​സ​ത്തെയും എ​ഴു​ത്തി​ലൂ​ടെ​യാ​ണ് താ​ന്‍ ജീ​വി​ത​ത്തി​ലെ ദു​ഷ്‌​ക​ര​മാ​യ കാ​ല​ത്തെ മ​റി​ക​ട​ന്ന​തെ​ന്ന് താ​രം പ​റ​യു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​മാ​യി എ​ഴു​ത്ത് ഒ​രാ​ചാ​രം പോ​ലെ തു​ട​രു​ന്നു​വെ​ന്നും സാ​മ​ന്ത പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​മാ​യി ഞാ​ന്‍ ഈ ​ചെ​റി​യ ആ​ചാ​രം ഞാ​ൻ പാ​ലി​ച്ചു​വ​രി​ക​യാ​ണ്. എ​ന്‍റെ ജീ​വി​ത​ത്തി​ലെ ദു​ഷ്‌​ക​ര​മാ​യ കാ​ല​ത്തെ ഞാ​ന്‍ അ​തി​ജീ​വി​ച്ച​ത് ഇ​ങ്ങ​നെ​യാ​ണ്. ഇ​ത് വ​ള​രെ നി​സാ​ര​മാ​ണ്, എ​ന്നാ​ല്‍ അ​തി​ശ​ക്ത​വു​മാ​ണ്. ഞാ​ന്‍ എ​വി​ടെ​യാ​യി​രു​ന്നു, ഇ​പ്പോ​ഴെ​വി​ടെ​യാ​ണ്, ഇ​നി​യെ​ന്താ​കും എ​ന്ന​തി​നെ​യെ​ല്ലാം അ​ഭി​ന​ന്ദി​ക്കാ​നാ​യി ഒ​രു നി​മി​ഷം.

ഇ​ത് ഒ​ന്നു​മ​ല്ല എ​ന്ന് തോ​ന്നാം. പ​ക്ഷേ അ​ങ്ങ​നെ​യ​ല്ല, ഇ​ത് സ​ഹാ​യ​ക​ര​മാ​ണെ​ന്ന​തി​ന് തെ​ളി​വു​ണ്ട്. നി​ങ്ങ​ള്‍ സ്വാ​ഭാ​വി​ക​മാ​യി എ​ഴു​താ​ന്‍ ക​ഴി​വു​ള്ള​വ​രാ​ണെ​ങ്കി​ല്‍ നി​ങ്ങ​ള്‍​ക്ക് ഇ​ന്ന​ത്തെ ദി​വ​സം മൂ​ന്ന് കാ​ര്യ​ങ്ങ​ള്‍ കു​റി​ച്ചു​വ​യ്ക്കു​ക. അ​ത് വ​ലി​യ സം​ഭ​വ​മാ​ക​ണ​മെ​ന്നി​ല്ല, സ​ത്യ​സ​ന്ധ​മാ​യാ​ല്‍ മ​തി. എ​ന്നാ​ൽ എ​ഴു​ത്ത് നി​ങ്ങ​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മാ​ണെ​ങ്കി​ലോ, അ​തും കു​ഴ​പ്പ​മി​ല്ല.

ഇ​തേ കാ​ര്യ​ങ്ങ​ള്‍ നി​ങ്ങ​ള്‍ മ​ന​സി​ല്‍ പ​റ​യു​ക, അ​ല്ലെ​ങ്കി​ല്‍ നി​ങ്ങ​ള്‍ അ​ത്ര​യേ​റെ വി​ശ്വ​സി​ക്കു​ന്ന ഒ​രാ​ളോ​ട് പ​റ​യു​ക. ചി​ല സ​മ​യ​ങ്ങ​ളി​ല്‍ ഹൃ​ദ​യ​ത്തി​ല്‍ നി​ശ​ബ്ദ​മാ​യ ന​ന്ദി​യു​മാ​യി ഇ​രു​ന്നാ​ല്‍ മാ​ത്രം മ​തി​യാ​കും. ഈ ​ചെ​റി​യ കാ​ര്യം വ​ള​രെ നി​സ​ര​വും ല​ളി​ത​വു​മാ​യി ആ​ദ്യം തോ​ന്നാം. എ​ന്നാ​ൽ നി​ങ്ങ​ള്‍ കാ​ര്യ​ങ്ങ​ളെ നോ​ക്കി​ക്കാ​ണു​ന്ന രീ​തി​യെ മാ​റ്റി​മ​റി​ക്കാ​ന്‍​വ​രെ ഇ​തി​ന് ശ​ക്തി​യു​ണ്ട്. ഇ​തൊ​ന്ന് ചെ​യ്തു​നോ​ക്കൂ. എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ ഇ​തൊ​രു വ​ഴി​ത്തി​രി​വാ​യി​രു​ന്നു- സാ​മ​ന്ത ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

Related posts

Leave a Comment