സാമന്തയുടെയും നാഗചൈതന്യയുടെയും വേർപിരിയൽ തെന്നിന്ത്യയിൽ വലിയ ചർച്ചയായിരുന്നു. ഇവരുടെ വേർപിരിയൽ ആരാധകർക്കു വലിയ ഷോക്കായിരുന്നു. 2017ലാണ് ഇരുവരും വിവാഹിതരായത്.ഒക്ടോബര്‍ രണ്ടിനാണ് സാമന്തയും നാഗചൈതന്യയും വിവാഹ ബന്ധം വേര്പെടുത്തുന്നുവെന്നു പ്രഖ്യാപിച്ചത്.
തുടര്‍ന്ന് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ നിയമനടപടികള്‍ പുരോഗമിക്കുകയാണ്. ഇപ്പോഴും ആരാധകര്‍ക്കിടയില്‍ ഈ വേർപിരിയൽ വലിയ ചര്‍ച്ചാ വിഷയമാണ്.
നാഗചൈതന്യയുമായുള്ള വിവാഹ ബന്ധം അവസാനിക്കുമ്പോള്‍ താന്‍ ആകെ തകര്‍ന്നു മരിക്കുമെന്നാണ് കരുതിയതെന്ന സാമന്തയുടെ വാക്കുകളാണിപ്പോൾ തെന്നിന്ത്യയിൽ ചർച്ചാവിഷയം.
വിവാഹമോചനത്തെ ക്കുറിച്ച് ഒരു ഓണ്‍ലൈന്‍ ചാനലിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാമന്ത. നാലു വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമുള്ള തന്റെ അനുഭവങ്ങളാണു താരം തുറന്ന് പറഞ്ഞത്. ഞാന്‍ വളരെ ദുര്‍ബലയായ വ്യക്തിയാണെന്നായിരുന്നു ഇതുവരെയും കരുതിയിരുന്നത്.
എന്നാല്‍ എന്റെ കരുത്തില്‍ ഇപ്പോൾ ഞാന്‍ അദ്ഭുതപ്പെടുന്നു.നിങ്ങള്‍ക്ക് ഒരു മോശം ദിവസമാണെങ്കില്‍ കുഴപ്പമില്ല, അത് മനസിലാക്കാം. കാരണം നമ്മള് ഒരു മോശം ദിവസത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് നമ്മള് അംഗീകരിച്ചാല്‍ പകുതി പ്രശ്നം തീര്‍ന്നു.
എന്നാല്‍ ഞങ്ങള്‍ അതിനെ അംഗീകരിക്കാന്‍ സാധിക്കാത്ത സമയമായതിനാലാണ് അതിനെതിരേ പോരാടുന്നത്. അതൊരിക്കലും തീരാത്ത പോരാട്ടമാണ്. ഇതെന്റെ പ്രശ്നമാണ്.
എനിക്ക് ഇപ്പോഴും എന്റെ ജീവിതം ജീവിച്ച് തീര്‍ക്കേണ്ടതുണ്ട്. ഞാനിനിയും ജീവിക്കുമെന്ന് എനിക്കറിയാം. എന്റെ വ്യക്തിപരമായ ജീവിതത്തില്‍ നടക്കുന്ന എല്ലാ സംഭവങ്ങളെയും അതിജീവിക്കുന്ന ഞാന്‍ എത്ര ശക്തയാണെന്നതില്‍ ഇപ്പോൾ ആശ്ചര്യപ്പെടുന്നു.
ഞാന്‍ വളരെ ദുര്‍ബലയായ വ്യക്തിയാണെന്നാണ് കരുതിയിരുന്നത്. നാഗചൈതന്യയുമായുള്ള വേര്‍പിരിയല്‍ കാരണം ഞാൻ തകര്‍ന്നു മരിക്കുമെന്നാണ് കരുതിയിരുന്നത്.
ഇതിനെയൊക്കെ അതിജീവിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. എന്റെ അതിജീവന ശക്തിയില്‍ അഭിമാനിക്കുന്നു. കാരണം ഇത്രയും കാലം എന്നെക്കുറിച്ച് എനിക്ക് തന്നെ അറിയില്ലായിരുന്നു-സാമന്ത അഭിമുഖത്തിൽ പറഞ്ഞു.