പ്രണയവും വിവാഹവും വിവാഹമോചനവും ഒക്കെയായി എന്നും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് തെന്നിന്ത്യൻ താരറാണി സാമന്ത. വിവാഹമോഡനത്തിനു ശേഷവും സോഷ്യൽമീഡിയയിൽ വളരെ ആക്ടീവാണ് സാമന്ത റൂത്ത്.
വിവാഹമോചനത്തിൽ നിന്നു കരകയറാൻ യാത്രകളും സിനിമാ ചിത്രീകരണങ്ങളുമെല്ലാമായി തിരക്കിലാണ് താരം. സമൂഹത്തെ ഉദ്ബോധിപ്പിക്കുന്ന തരത്തിലടക്കമുള്ള മഹാന്മാരുടെ വാക്കുകളും മറ്റും സോഷ്യൽമീഡിയയിൽ സാമന്ത ഇടയ്ക്കിടെ പങ്കുവക്കാറുമുണ്ട്.
അത്തരത്തിൽ സാമന്ത കഴിഞ്ഞ ദിവസം പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.സിനിമ, ടെലിവിഷൻ, സംഗീത രംഗങ്ങളിൽ തിളങ്ങുന്ന അമേരിക്കൻ നടനും നിർമാതാവും റാപ്പറും ഗാന രചയിതാവുമെല്ലാമായ വില്ലാർഡ് കാരോൾ വിൽ സ്മിത്ത് എന്ന വിൽ സ്മിത്തിന്റെ പുസ്തകത്തിൽ നിന്നുള്ള ചില വരികളാണ് സാമന്ത ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.
സാമന്തയുടെ ഇപ്പോഴത്തെ ജീവിതത്തോട് ഏറെ സാമ്യം തോന്നുന്ന തരത്തിലുള്ള വാക്കുകളാണ് വിൽ സ്മിത്തിന്റെ പുസ്തകത്തിൽ നിന്നെടുത്ത് സാമന്ത ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയിരിക്കുന്നത്.
മനോഹരവും ആകർഷകവുമാണ് വിൽ സ്മിത്തിന്റെ വിൽ എന്ന ബുക്ക് എന്നാണ് സാമന്ത കുറിച്ചത്. കഴിഞ്ഞ മുപ്പത് വർഷമായി നിങ്ങൾ പലരെയും പോലെ പരാജയം, നഷ്ടം, അപമാനം, വിവാഹമോചനം, മരണം എന്നിവയെ എനിക്കും കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്.
എന്റെ ജീവന് ഭീഷണിയുണ്ടായിരുന്നു. എന്റെ പണം അപഹരിക്കപ്പെട്ടു. എന്റെ സ്വകാര്യത ആക്രമിക്കപ്പെട്ടു. എന്റെ കുടുംബം ശിഥിലമായി. എങ്കിലും എല്ലാ ദിവസവും ഞാൻ എഴുന്നേറ്റു. വീണ്ടും ജീവിതം കെട്ടിപ്പെടുക്കാനായി ഒരോ കല്ലും പ്രവൃത്തിയിലൂടെ കൂട്ടിവെച്ചു.
പലരും പല ചോദ്യങ്ങളുമായി വന്നു. പരിഹാസങ്ങളുണ്ടായി. അപ്പോഴും തോറ്റ ഭാഗത്തേക്കല്ല. ജയിക്കാനുള്ള ഭാഗത്തേക്ക് ഞാൻ നോക്കി. ഒപ്പം തളർന്ന് കിടക്കില്ല… എഴുന്നേറ്റ് നടക്കും എന്നും തീരുമാനിച്ചു.
കഠിനാധ്വാനം ചെയ്യുക… നിങ്ങളുടെ തിരിച്ചടികളിൽ നിന്ന് പഠിക്കുക… സ്വയം പ്രതിഫലിപ്പിക്കുക… സ്വയം പുനർനിർമിക്കുക… ഒരിക്കലും ഉപേക്ഷിച്ച് പോകരുത്. സാമന്ത സോഷ്യൽമീഡിയയിൽ എഴുതിയത് ഇങ്ങനെയായിരുന്നു.
ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു നാല് വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് സാമന്തയും നാഗചൈതന്യയും പിരിഞ്ഞത്. അന്ന് ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വന്ന വ്യക്തി സാമന്തയായിരുന്നു.