ചർമ്മ രോഗവുമായി സാമന്ത വിദേശത്തേക്ക് പോയി; എഫ്ബിയിൽ ചിത്രമിട്ട നടിയോട് ആരാധകർ ചെയ്തത് കണ്ടോ…


തെ​ന്നി​ന്ത്യ​ൻ ആ​രാ​ധ​ക​രു​ടെ പ്രി​യ​ താ​ര​മാ​ണ് സാ​മ​ന്ത റൂ​ത്ത് പ്ര​ഭു. താ​ര​ത്തി​ന്‍റെ പ്ര​ണ​യ​വും വി​വാ​ഹ​വും വി​വാ​ഹ​മോ​ച​ന​വു​മെ​ല്ലാം വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു.

മോ​ഡ​ലിംഗിലൂ​ടെ​യും പ​ര​സ്യചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു​മാ​ണ് സാ​മ​ന്ത സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ​ത്. തെ​ലു​ങ്കി​ലാ​യി​രു​ന്നു തു​ട​ക്കം.

അ​തും തെ​ലു​ങ്ക് യു​വ താ​രം നാ​ഗ​ചൈ​ത​ന്യ അ​ക്കി​നേ​നി​ക്കൊ​പ്പം. അ​വി​ടെനി​ന്നു നാ​ഗ​ചൈ​ത​ന്യ​യു​മാ​യി തു​ട​ങ്ങി​യ സൗ​ഹൃ​ദം പി​ന്നീ​ട് പ്ര​ണ​യ​മാ​യി മാ​റു​ക​യാ​യി​രു​ന്നു.

ഏ​ഴു വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു നാ​ഗ​ചൈ​ത​ന്യ​യെ സാ​മ​ന്ത വി​വാ​ഹം ചെ​യ്ത​ത്. പ​ക്ഷേ, ദാ​മ്പ​ത്യം നാ​ലു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കും മു​മ്പ് ഇ​രു​വ​രും പി​രി​ഞ്ഞു.

ക​രി​യ​റി​ൽ ആ​ദ്യ​മാ​യി സാ​മ​ന്ത ഐ​റ്റം ഡാ​ൻ​സ് ചെ​യ്ത​ത് വി​വാ​ഹ​മോ​ച​ന​ത്തി​നു പി​ന്നാ​ലെ അ​ല്ലു അ​ർ​ജു​ൻ സി​നി​മ പു​ഷ്പ​യ്ക്കുവേ​ണ്ടി​യാ​യി​രു​ന്നു.

സോ​ഷ്യ​ൽ​ മീ​ഡി​യി​ൽ വ​ള​രെ സ​ജീ​വ​മാ​യ സാ​മ​ന്ത കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽനി​ന്നു വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ്.

ച​ർ​മരോ​ഗം അ​ല​ട്ടു​ന്ന​തി​നാ​ൽ വി​ദ​ഗ്ധചി​കി​ത്സ​ക്കാ​യി താ​രം വി​ദേ​ശ​ത്തേ​ക്കു പോ​യി എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്ന​ത്. ഇ​പ്പോ​ഴി​താ വ​ള​രെ നാ​ളു​ക​ൾ​ക്കു ശേ​ഷം സാ​മ​ന്ത സോ​ഷ്യ​ൽ​ മീ​ഡി​യ​യി​ൽ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

എ​ന്നാ​ൽ ചി​ത്ര​ത്തി​ൽ മു​ഖം സാ​മ​ന്ത മ​റ​ച്ചു​പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. നി​ങ്ങ​ൾ ഒ​രി​ക്ക​ലും ഒ​റ്റ​യ്ക്കു ന​ട​ക്കേ​ണ്ടിവ​രി​ല്ലെ​ന്ന് എ​ഴു​തി​യ ക​റു​ത്ത ടീ ​ഷ​ർ​ട്ട് ധ​രി​ച്ച് ഇ​രി​ക്കു​ന്ന സാ​മ​ന്ത​യാ​ണ് പു​തി​യ സോ​ഷ്യ​ൽ​മീ​ഡി​യ പോ​സ്റ്റി​ലു​ള്ള​ത്.

സാ​മ​ന്ത​യു​ടെ പോ​സ്റ്റ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തോ​ടെ നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി​യ​ത്. ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട ന​ടി സു​ഖ​മാ​യി ഇ​രി​ക്കു​ന്നു​വെ​ന്ന് അ​റി​ഞ്ഞ സ​ന്തോ​ഷ​മാ​ണ് പ​ല​ർ​ക്കും.

സാം ​നി​ന്നെ ഓ​ർ​ത്ത് അ​ഭി​മാ​നി​ക്കു​ന്നു, നീ ​പ​ല​ർ​ക്കും മാ​തൃ​ക​യാ​ണ്, നി​ന്‍റെ പാ​ത പ​ല​രും പി​ന്തു​ട​രു​ന്നു​ണ്ട് എ​ന്നെ​ല്ലാ​മാ​ണ് സു​ഹൃ​ത്തു​ക്ക​ളും ആ​രാ​ധ​ക​രും സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്.

മു​മ്പും ച​ർ​മരോ​ഗം കാ​ര​ണം സാ​മ​ന്ത വ​ല​ഞ്ഞി​ട്ടു​ണ്ട്. ച​ർ​മരോ​ഗം മൂ​ലം താ​ൻ വി​ഷാ​ദ​ത്തി​ലേ​ക്കു വ​രെ കൂ​പ്പു​കു​ത്തി​യി​രു​ന്നു​വെ​ന്നും സാ​മ​ന്ത മു​ന്പു വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts

Leave a Comment