തെന്നിന്ത്യൻ സിനിമയിലെ മുൻനിര താരസുന്ദരിമാരിൽ ഒരാളാണ് സാമന്ത റൂത്ത് പ്രഭു. കഴിഞ്ഞ കുറേക്കാലമായി തെന്നിന്ത്യൻ ഭാഷകളിൽ ഒട്ടനവധി വേഷങ്ങൾ കൈകാര്യം ചെയ്തു കഴിഞ്ഞ സാമന്ത, മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്.
സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും താരം ഇടയ്ക്കിടെ പങ്കിടുന്ന പോസ്റ്റുകൾ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിലൊന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയും സാമന്ത ആരാധകരും ഏറ്റെടുത്തിരിക്കുന്നത്.
2025ലെ രാശി ഫലമാണ് സാമന്ത പങ്കുവച്ചിരിക്കുന്നത്. പുതുവർഷത്തിൽ വിശ്വസ്തനും സ്നേഹസമ്പന്നനുമായ പങ്കാളിയുണ്ടാകും എന്നടക്കം രാശി ഫലത്തിൽ പറയുന്നുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടായിരുന്നു സാമന്ത ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. അമേൻ എന്ന് കുറിച്ചുകൊണ്ടായിരുന്നു താരം സ്റ്റോറി ഷെയർ ചെയ്തത്.
ഇടവരാശിയില് ജനിച്ചവര്ക്ക് 2025ല് പ്രതീക്ഷിക്കുന്നത് എന്നാണ് രാശിഫലത്തിൽ കുറിച്ചിരിക്കുന്നത്. വളരെ തിരക്കുള്ള വര്ഷമാണിത്. സാമ്പത്തിക സ്ഥിരത വർധിക്കും. ലക്ഷ്യങ്ങള് പൂര്ത്തിയാക്കും. വിശ്വസ്തനും സ്നേഹനിധിയായുമായ പങ്കാളി. മികച്ച മാനസിക ശാരീരിക ആരോഗ്യം. ഗർഭധാരണം, എന്നിങ്ങനെയാണ് സാമന്തയുടെ രാശിഫലം. പോസ്റ്റ് വൈറലായതിന് പിന്നാലെ ഇതൊക്കെ നടക്കട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു സാമന്തയുടെ മുൻ ഭർത്താവും നടനുമായ നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും വിവാഹിതരായത്. 2021ൽ ആയിരുന്നു നാഗചൈതന്യയും സാമന്തയും വേർപിരിഞ്ഞത്.