ഒരുതരത്തിലുള്ള സിനിമാ പാരമ്പര്യവുമില്ലാതെ സ്വന്തം കഴിവുകൊണ്ട് തെന്നിന്ത്യയിൽ നിറസാന്നിധ്യമായി മാറിയ താരമാണ് സാമന്ത. ദാമ്പത്യജീവിതം അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് കുറച്ചു നാളുക ളായി നടി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.
രണ്ടാളുടെയും സമ്മതത്തോടെയാണ് വിവാഹമോചനം തീരുമാനിച്ചത്. ഇക്കാര്യം താരങ്ങള്‍തന്നെ പങ്കുവച്ചെങ്കിലും വിമര്‍ശനങ്ങള്‍ സാമന്തയ്ക്കു മാത്രമായിരുന്നു. സോഷ്യല്‍ മീഡിയയുടെ കടന്നാക്രമണം സഹിക്കാന്‍പറ്റാതെ പലപ്പോഴും നടി തുറന്നടിക്കുകയും ചെയ്തിരുന്നു.
വീണ്ടും ഇതേ വിഷയത്തില്‍ പ്രതികരിച്ചെത്തിയ സാമന്തയുടെ വാക്കുകളാണ് വൈറലാകുന്നത്. ഒപ്പം അഭിനയജീവിതത്തിലെ വെല്ലുവിളി മറികടക്കുന്നത് എങ്ങനെയാണെന്നും താരം പറയുന്നു.
സിനിമയില്‍ തനിക്ക് ലഭിക്കുന്ന വെല്ലുവിളിനിറഞ്ഞതും സ്റ്റീരിയോ ടൈപ്പ് വേഷങ്ങളും മനോഹരമാക്കാന്‍ താന്‍ ശ്രമിക്കുന്ന ലളിതമായൊരു ചിന്തയെ കുറിച്ചാണ് സാമന്ത പറയുന്നത്. ‘മാറ്റം വരുമ്പോള്‍ ആരെങ്കിലും ആദ്യ പടി സ്വീകരിക്കേണ്ടതുണ്ട്’ എന്നാണ് നടിയുടെ അഭിപ്രായം.
വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്ളവരായിരിക്കാന്‍ ഞാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യാറുള്ളത്. പക്ഷേ നമുക്ക് എപ്പോഴും പരസ്പരം സ്നേഹിക്കാനും അനുകമ്പ കാണിക്കാനും കഴിയും. അവരുടെ നിരാശ കൂടുതല്‍ പരിഷ്കൃതമായ രീതിയില്‍ പ്രകടിപ്പിക്കാന്‍ മാത്രമേ ഞാന്‍ അവരോട് അഭ്യര്ഥിക്കുന്നുള്ളു.
എന്റെ കരിയറിന്റെ തുടക്കത്തില്‍, ഞാന്‍ ഒരു ക്യൂട്ട്, ബബ്ലി, ഭീഷണിയുള്ള വ്യക്തിയായി ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അതിനെതിരേ ഞാന്‍ പോരാടി. എന്റെ കഠിനാധ്വാനത്തിനു ഫലമുണ്ടായി. ഇപ്പോള്‍ എനിക്ക് വാഗ്ദാനം ചെയ്യുന്ന എല്ലാ റോളുകളും വ്യത്യസ്തവും ആകര്‍ഷണീയത ഉള്ളതുമാണെന്ന് എനിക്ക് പറയാന്‍ കഴിയും എന്നും സാമന്ത വ്യക്തമാക്കുന്നു.
നാഗചൈതന്യയുമായുള്ള വിവാഹത്തോടെ ഗ്ലാമറസ് റോളുകളില്‍ നിന്നെല്ലാം വിട്ടുനിന്ന സാമന്ത ഇപ്പോള്‍ ആ തീരുമാനം മാറ്റിയിരിക്കുകയാണ്. അല്ലു അര്ജുന് നായകനായെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ സാമന്തയുടെ ഒരു ഐറ്റം സോംഗ് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.
കോടികള്‍ പ്രതിഫലം വാങ്ങിയാണ് സാമന്ത ഒരു പാട്ടു സീനില്‍ മാത്രമായി അഭിനയിക്കാന്‍ എത്തുന്നത്. സാമന്തയുടെ ഇതുവരെ കാണാത്ത ഹോട്ട് രംഗങ്ങൾ ഗാനത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശാകുന്തളം എന്ന സിനിമയാണ് സാമന്തയുടേതായി ഇനി വരാനിരിക്കുന്നത്.