തെന്നിന്ത്യന്‍ സിനിമപ്രേമികളുടെ പ്രിയങ്കരിയായ നടിയാണ് സാമന്ത. നടന് നാഗചൈതന്യയുടെയും സാമന്തയുടെയും പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.
വിവാഹമോചനത്തിനു പിന്നാലെ രണ്ടു പേരും അവരവരുടെ ജോലിയുടെ തിരക്കിലേക്കു മാറുകയും ചെയ്തു. കുറച്ചു കാലം മുന്‍പ് നടി ധുലിപാലയുമായി നാഗ ചൈതന്യ ഡേറ്റിംഗിലാണന്ന അഭ്യുഹങ്ങൾ പ്രചരിച്ചിരുന്നു.
ഇതിൽ സാമന്ത പ്രതികരണവുമായി രംഗത്ത് എത്തിയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ആരെങ്കിലും ആരോടെങ്കിലും ബന്ധത്തിലാകുന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല.
ആ പെണ്‍കുട്ടിയെങ്കിലും സന്തോഷവതിയായി ഇരിക്കട്ടേ എന്നു സാമന്ത പറഞ്ഞതായിട്ടായിരുന്നു വാര്‍ത്ത. എന്നാല്‍ അങ്ങനെ താന്‍ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സാമന്ത.
ഒരിക്കലും അങ്ങനെ താന്‍ പറഞ്ഞിട്ടില്ലെന്ന് ട്വിറ്ററിലൂടെയാണ് സാമന്ത വ്യക്തമാക്കിയിരിക്കുന്നത്.സമാന്ത പ്രധാന കഥാപാത്രമായെത്തുന്ന ശാകുന്തളമാണ് താരസുന്ദരിയുടെ പുറത്തിറങ്ങാനുളള ചിത്രം.
മഹാഭാരതത്തിലെ ശകുന്തള-ദുഷ്യന്തന് പ്രണയകഥയായ അഭിജ്ഞാന ശാകുന്തളം എന്ന കൃതിയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ശാകുന്തളം. ചിത്രത്തില്‍ ശകുന്തളയായാണു സാമന്ത എത്തുന്നത്.
ല