നടന് നാഗചൈതന്യയുമായിട്ടുള്ള വിവാഹമോചന ശേഷം സാമന്ത കൂടുതൽ ഗ്ലാമറസായാണു സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്.
ഇതോടെയാണ് നടി താരസുന്ദരിക്കു നേരേ വിമര്‍ശനങ്ങള്‍ വന്നു തുടങ്ങിയത്. വിവാഹമോചനം കഴിഞ്ഞ ഉടന്‍ പുഷ്പ എന്ന സിനിമയിലെ ഐറ്റം ഡാന്‍സില്‍ പ്രത്യക്ഷപ്പെട്ടു.
സാമന്തയെ അത്രയും ഗ്ലാമറസായി കാണാന്‍ ഇഷ്പ്പെടാത്ത ആരാധകര്‍ നടിയെ കുറ്റം പറയുകയും പരിഹസിക്കുകയുമൊക്കെ ചെയ്തു.
എന്നാല്‍ തെന്നിന്ത്യയിലെ മറ്റൊരു നടിയും വാങ്ങാത്ത അത്രയും വലിയ പ്രതിഫലം വാങ്ങിയാണ് സാമന്ത അഭിനയിച്ചത്. പുഷ്പയുടെ രണ്ടാം ഭാഗത്തിലും നടി ഉണ്ടാവുമെന്നും ഇല്ലെന്നുമുള്ള വാര്‍ത്തകളാണ് വരുന്നത്.
എന്നാല്‍ സാമന്തയുടെ ഏറ്റവും പുതിയ ചിത്രമായ യശോദയിലൂടെ നടി വീണ്ടും വിമർശനങ്ങൾക്ക് ഇരയാകും എന്നാണ് റിപ്പോർട്ടുകൾ.
ഈ സിനിമയിലും സാമന്തുടെ കിടിലനൊരു ഐറ്റം ഡാന്‍സ് പെര്‍ഫോമന്‍സ് ഉണ്ടാവാന്‍ സാധ്യതയുള്ളതായിട്ടാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്.
ഹൈദരബാദില്‍ അതിഗംഭീരമായി ഒരുക്കിയ സെറ്റില്‍ ഈ പാട്ടിന്റെ ചിത്രീകരണം നടക്കുകയാണെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നതായാണ് റിപ്പോർട്ടുകൾ.
മാത്രമല്ല പുഷ്പയെക്കാളും വിമര്‍ശനം ഈ പാട്ടിന് ലഭിച്ചേക്കുമെന്നുള്ള കിംവദന്തിയും പുറത്ത് നടക്കുന്നുണ്ട്.പല ഭാഷകളിലായി ഒരുമിച്ച് റിലീസ് ചെയ്യാനായി ഒരുങ്ങുന്ന സാമന്തയുടെ സിനിമയാണ് യശോദ.
കൃഷ്ണ പ്രസാദ് സിവലെങ്കയുടെ ശ്രീദേവി മൂവീസ് ബാനറില്‍ നിര്‍മിക്കുന്ന ചിത്രം ഹരി, ഹര്‍ഷ് എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്.
മലയാളി നടൻ നടന് ഉണ്ണി മുകുന്ദനും ഈ സിനിമയില്‍ പ്രധാനപ്പെട്ടൊരു റോളില്‍ അഭിനയിക്കുന്നുണ്ട്. റാവു രമേഷ്, മുരളി ശര്‍മ്മ, വരലക്ഷ്മി ശരത്കുമാര്, ഉണ്ണി മുകുന്ദന്, സമ്പത്ത് രാജ്, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രിപദ, പ്രിയങ്ക ശര്‍മ തുടങ്ങി പല പ്രമുഖരായ താരങ്ങളും സിനിമയില്‍ അണിനിരക്കുന്നു.