ആരാധകരെ ഞെട്ടിച്ചുകൊണ്ട് നടിമാര്‍ അതീവ ഗ്ലാമറസായി ഐറ്റം നന്പരുമായി എത്താറുണ്ട്. അപ്രതീക്ഷിതമായി ഐറ്റം ഡാന്‍സുമായി എത്താറുള്ള നടിമാര്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇരകളാകാറുമുണ്ട്.
എന്നാല്‍ ഇത്തരം ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതിന് നടിമാര്‍ കോടികളാണ് പ്രതിഫലമായി വാങ്ങുന്നത്.നടന് നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം സാമന്ത ഗ്ലാമര്‍ വേഷങ്ങളിലേക്ക് വഴി മാറുകയാണോ എന്നാണ് പലരുടെയും സംശയം.
കാരണം, അല്ലു അര്ജുന് നായകനായെത്തിയ പുഷ്പയില്‍ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് സാമന്ത ചെയ്ത ഐറ്റം ഡാന്‍സ് വൈറലായിരുന്നു.
റെക്കോര്‍ഡ് പ്രതിഫലം വാങ്ങിയാണ് സാമന്ത ഈ ഗാനത്തിന് ചുവടുവെച്ചതെന്ന പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
വന്പൻ പ്രതിഫലമാണ് ഐറ്റം ഡാൻസിന് സാമന്ത പ്രതിഫലമായി വാങ്ങിയെന്ന റിപ്പോർട്ട് പുറത്തു വന്നിരുന്നുവെങ്കിലും തുക എത്രയാണെന്നു വ്യക്തതയില്ലായിരുന്നു.
ഗാനം വൈറലായെങ്കിലും സാമന്ത വലിയ വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. സിനിമാലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ഐറ്റം ഡാന്‍സുമായിരുന്നു ഇത്.
പുഷ്പയിലെ ഐറ്റം ഡാന്‍സിന് സാമന്ത അഞ്ചു കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒരു നടി മുഴുവന്‍ സിനിമയ്ക്ക് വാങ്ങുന്നതിനേക്കാള്‍ ഉയര്‍ന്ന തുകയാണ് ഇത്.
ഇതോടെ ഐറ്റം നമ്പറിലൂടെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ താരസുന്ദരിയായി സാമന്ത മാറി.ഇതോടെ ഐറ്റം ഡാന്‍സുകളിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ബോളിവുഡ് താരസുന്ദരി സണ്ണി ലിയോൺ രണ്ടാം സ്ഥാനത്തായി.
മലയാളത്തില്‍ ഉള്‍പ്പെടെ ഐറ്റം നമ്പറുമായി സണ്ണി ലിയോൺ എത്തിയിരുന്നു. മമ്മൂട്ടി ചിത്രം മധുരരാജയിലെ മോഹ മുന്തിരി… എന്ന് തുടങ്ങുന്ന ഗാനം വലിയ ഹിറ്റായി മാറുകയും ചെയ്തു.
ബേബി ഡോള്‍, ലൈലാ ഓ ലൈല തുടങ്ങിയ ഐറ്റം നമ്പറുകള്‍ക്ക് സണ്ണി ലിയോൺ മൂന്നു കോടി രൂപയാണ് പ്രതിഫലം വാങ്ങിയത്.