സാമന്തയുടേതായി ഒടുവിൽ പുറത്തുവന്ന മൂന്നു നാലു ചിത്രങ്ങളിലൂടെ ഈ അഭിനേത്രി ശരിക്കും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുക തന്നെയാണ്. വിവാഹ ശേഷവും കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളുമായി സാം സ്ക്രീനിലെത്തുന്നതു തുടരുകയാണ്.
എന്നാൽ കരിയറിന്റെ തുടക്കത്തിൽ സിനിമ അഭിനയം നിർത്താം എന്നു പോലും ചിന്തിച്ചു പോയിട്ടുണ്ട് എന്ന് സാമന്ത വെളിപ്പെടുത്തിയിരിക്കുന്നു. അർഥവത്തായതും കരുത്തുറ്റതുമായ ഒരു കഥാപാത്രവും ലഭിക്കാതെയായപ്പോഴാണ് സിനിമ ഉപേക്ഷിക്കാം എന്ന തീരുമാനത്തിൽ സാമന്ത എത്തിയത്. നാലോ അഞ്ചോ പാട്ടുകളിൽ മാത്രം വന്നു പോവുന്ന കഥാപാത്രമാണെങ്കിൽ സിനിമ എനിക്ക് വേണ്ട.
നല്ല ഒരു വേഷം ലഭിച്ചില്ലെങ്കിൽ അഭിനയിക്കില്ല എന്ന് എനിക്ക് ഞാൻ തന്നെ ഉറപ്പ് കൊടുക്കുകയും ചെയ്തിരുന്നു. നല്ല വേഷങ്ങൾ ലഭിക്കാത്തതിൽ വിഷമം തോന്നി ഒരുപാട് കരഞ്ഞിട്ടുണ്ട്- സാമന്ത പറഞ്ഞു. ഈച്ച എന്ന ചിത്രത്തിന് ശേഷമാണ് സാമന്തയ്ക്ക് ഒരു ഐഡന്റിറ്റി ഉണ്ടായത്.
കരിയർ ബ്രേക്ക് ലഭിച്ചത് കത്തിക്ക് ശേഷമാണ്. പിന്നെയും ഉയർച്ചയും താഴ്ചയും ഒരുപാടുണ്ടായി. അഭിനയം കൊണ്ട് സാമന്ത ഞെട്ടിച്ചത് രംഗസ്ഥലം എന്ന ചിത്രത്തിലൂടെയാണ്. തുടർന്ന് സീമ രാജ, യു ടേണ്‍, മഞ്ജിലി എന്നീ ചിത്രങ്ങളിലൂടെ സാമന്ത നടി എന്ന നിലയിൽ കഴിവ് തെളിയിച്ചു.