ഞാ​ൻ ആ​കെ ത​ക​ർ​ന്നു​പോ​യി: കൊ​ച്ചി​യി​ലെ വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സാ​മ​ന്ത

കൊ​ച്ചി​യി​ൽ വി​ദ്യാ​ർ​ഥി ആ​ത്മ​ഹ​ത്യ ചെ​യ്‌​ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി തെ​ന്നി​ന്ത്യ​ൻ ന​ടി സാ​മ​ന്ത. മ​ര​ണ​പ്പെ​ട്ട കു​ട്ടി​യു​ടെ മാ​താ​വി​ന്‍റെ വാ​ക്കു​ക​ൾ കൂ​ടി പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് സാ​മ​ന്ത ത​ന്‍റെ അ​ഭി​പ്രാ​യം അ​റി​യി​ച്ച​ത്. റാ​ഗിം​ഗ് മൂ​ല​മാ​ണ് പ​തി​ന​ഞ്ചു​കാ​ര​നാ​യ മി​ഹി​ർ അ​ഹ​മ്മ​ദ് എ​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ച​തെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സാ​മ​ന്ത ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ത​ന്‍റെ അ​ഭി​പ്രാ​യം അ​റി​യി​ച്ച​ത്. വാ​ർ​ത്ത​കേ​ട്ട് താ​ൻ ആ​കെ ത​ക​ർ​ന്നു​വെ​ന്നും ബു​ള്ളി​യി​ംഗ് ഒ​രു ഗു​രു​ത​ര​ കു​റ്റ​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും താ​രം കു​റി​ച്ചു. “#JusticeForMihir” എ​ന്ന തലക്കെട്ടിൽ വി​ദ്യാ​ർ​ഥി​യു​ടെ അ​മ്മ എ​ഴു​തി​യ കു​റി​പ്പും സാ​മ​ന്ത പോ​സ്‌​റ്റ് ചെ​യ്‌​തി​രു​ന്നു.

“ഈ ​വാ​ർ​ത്ത എ​ന്നെ ആ​കെ ത​ക​ർ​ത്തു! ഇ​ത് 2025 ആ​ണ്. എ​ന്നി​ട്ടും, വെ​റു​പ്പും വി​ഷ​വും നി​റ​ഞ്ഞ കു​റ​ച്ചുപേ​ർ ചേ​ർ​ന്ന് ഒ​രാ​ളെ നാ​ശ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ട​തി​നാ​ൽ ന​മു​ക്ക് മ​റ്റൊ​രു ശോ​ഭ​ന​മാ​യ യു​വ​ജീ​വി​തം കൂ​ടി ന​ഷ്‌​ട​പ്പെ​ട്ടു. മാ​ന​സി​ക​വും വൈ​കാ​രി​ക​വും ചി​ല​പ്പോ​ൾ ശാ​രീ​രി​ക​വു​മാ​യ ആ​ക്ര​മ​ണ​മാ​ണ് ഇ​ത്.

പ്ര​ത്യ​ക്ഷ​ത്തി​ൽ ന​മു​ക്ക് ക​ർ​ശ​ന​മാ​യ റാ​ഗിം​ഗ് വി​രു​ദ്ധ നി​യ​മ​ങ്ങ​ളു​ണ്ട്, എ​ന്നി​ട്ടും ന​മ്മു​ടെ വി​ദ്യാ​ർ​ഥി​ക​ൾ നി​ശ​ബ്‌​ദ​രാ​യി. സം​സാ​രി​ക്കാ​ൻ ഭ​യ​പ്പെ​ടു​ന്നു, അ​ന​ന്ത​ര​ഫ​ല​ങ്ങ​ളെ ഭ​യ​പ്പെ​ടു​ന്നു, ആ​രും കേ​ൾ​ക്കി​ല്ലെ​ന്ന് ഭ​യ​പ്പെ​ടു​ന്നു. എ​വി​ടെ​യാ​ണ് ന​മ്മ​ൾ പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്? ഈ ​വാ​ർ​ത്ത​യെ വെ​റും അ​നു​ശോ​ച​നം കൊ​ണ്ട് നേ​രി​ടാ​നാ​വി​ല്ല.

അ​തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ടു​ന്നു. അ​ധി​കാ​രി​ക​ൾ ഇ​തി​ന്‍റെ എ​ല്ലാ​വ​ശ​വും പ​രി​ശോ​ധി​ക്കു​മെ​ന്ന് ഞാ​ൻ ക​രു​തു​ന്നു. ഈ ​സം​വി​ധാ​ന​ങ്ങ​ൾ സ​ത്യം നി​ശ​ബ്‌​ദ​മാ​ക്കി​ല്ലെ​ന്ന് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു. മി​ഹി​റി​ന് നീ​തി ല​ഭി​ക്ക​ണം. അ​വ​ന്‍റെ മാ​താ​പി​താ​ക്ക​ൾ അ​ത് അ​ർ​ഹി​ക്കു​ന്നു. ക​ർ​ശ​ന​മാ​യ ന​ട​പ​ടി ഉ​ട​ൻ സ്വീ​ക​രി​ക്ക​ണം.

ന​മു​ക്ക് ന​മ്മു​ടെ കു​ട്ടി​ക​ളെ സ​ഹാ​നു​ഭൂ​തി​യും ദ​യ​യും പ​ഠി​പ്പി​ക്കാം, ഭ​യ​വും വി​ധേ​യ​ത്വ​വും വേ​ണ്ട. മി​ഹി​റി​ന്‍റെ മ​ര​ണം ഒ​രു ഉ​ണ​ർ​വ് വ​രു​ത്ത​ണം. അ​വ​നു​വേ​ണ്ടി​യു​ള്ള നീ​തി അ​ർ​ഥ​മാ​ക്കു​ന്ന​ത് മ​റ്റൊ​രു വി​ദ്യാ​ർ​ഥി​ക്കും ഇ​തേ വേ​ദ​ന സ​ഹി​ക്കേ​ണ്ടി​വ​രി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ്. അ​ത്ര​മാ​ത്രം ന​മ്മ​ൾ അ​വ​നോ​ട് ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു”- സാ​മ​ന്ത കുറി​ച്ചു. നേ​ര​ത്തെ ന​ട​ൻ പൃ​ഥ്വി​രാ​ജ്, ന​ടി അ​നു​മോ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള താ​ര​ങ്ങ​ളും സ​മാ​ന​ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തുവ​ന്നി​രു​ന്നു.

Related posts

Leave a Comment