പതിനെട്ടുകാരി പ്രേമിച്ച് വിവാഹം കഴിച്ചത് 62കാരനെ!! എന്റെ ഇഷ്ടം എന്റേത് മാത്രമെന്ന് സമന്താ, തട്ടിപ്പുകാരിയെന്ന് സോഷ്യല്‍മീഡിയ, ഒരു വിവാഹം കൊണ്ടുവന്ന വിവാദം ഇങ്ങനെ

പതിനെട്ടുകാരി പ്രേമിച്ചു വിവാഹം കഴിച്ചത് 62കാരനെ!. 2019 ജനുവരി എട്ടിനായിരുന്നു 18കാരിയായ സമന്താ സിപ്‌സണിന്റെയും 62കാരനായ ജെആറിന്റെയും വിവാഹം. 44 വയസിന് സമന്തയുമായി വ്യത്യാസമുള്ളതിനാല്‍ ജെആറിനെ ‘കുട്ടിതട്ടിപ്പുകാരന്‍’ എന്ന് പറഞ്ഞു വിമര്‍ശിക്കുകയാണ്. എന്നാല്‍ സമന്ത തന്റെ ജീവിതപങ്കാളിയായി ജെആറിനെ സ്വീകരിച്ചതു പൂര്‍ണസമ്മതത്തോടെയാണ്.

തങ്ങളുടെ മകള്‍ സ്‌നേഹിക്കുന്നത് വൃദ്ധനായ ഒരാളെയാണെന്നറിഞ്ഞ വീട്ടുകാര്‍ അവരുടെ വിവാഹത്തെയും എതിര്‍ത്തു. പക്ഷെ വീട്ടുകാരുടെ സമ്മതത്തിനെന്നും കാത്തുനില്‍ക്കാതെ ഇരുവരും വിവാഹിരായി.

സന്തോഷഭരിതമായൊരു കുടുംബജീവിതം തുടങ്ങിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥിയായ സമന്ത തങ്ങളെ വിമര്‍ശിക്കുന്നവരുടെ വിമര്‍ശനങ്ങളെന്നും ചെവിക്കൊള്ളാതെ തന്റെ തീരുമാനങ്ങളുമായി മുന്നോട്ടു പോവുകയായിരുന്നു.

Related posts