സെലിബ്രിറ്റികളോട് കടുത്ത ആരാധനയുള്ള നിരവധി ആളുകള്‍ സമൂഹത്തിലുണ്ട്. പ്രത്യേകിച്ച് സിനിമാ നടികളോട്. ഇഷ്ടതാരത്തിന്റെ ചിത്രം സിനിമാ മാഗസിനുകളില്‍ നിന്ന് വെട്ടിയെടുത്ത് ചുമരില്‍ പതിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഡിജിറ്റല്‍ യുഗത്തില്‍ കമ്പ്യൂട്ടറിന്റെ പിറവിയോടെ ആരാധനയുടെ സ്വഭാവവും മാറിയിട്ടുണ്ട്. ഇപ്പോള്‍ എല്ലാ കളികളും ഫോട്ടോഷോപ്പ് പോലുള്ള ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്വെയറുകള് ഉപയോഗിച്ചാണ്. ആരാധകന്റെ അത്തരമൊരു സ്നേഹത്തില്‍ ഇത്തവണ പണികിട്ടിയിരിക്കുന്നത് തെന്നിന്ത്യന്‍ താരസുന്ദരി സാമന്തയ്ക്കാണ്.
സാമന്തയോട് ആരാധന മൂത്തൊരാള്‍ താരത്തിന്റെ കല്യാണചിത്രത്തില്നിന്ന് ഭര്‍ത്താവ് നാഗചൈതന്യയെ ‘നിര്‍ദ്ദയം’ വെട്ടിമാറ്റി. എന്നിട്ട് സ്വന്തം ചിത്രം അതോടൊപ്പം ചേര്‍ത്തു. കല്യാണമായതിനാല്‍ വരണമാല്യമെല്ലാം അയാള്‍ ചേര്‍ത്ത് പിടിച്ചിട്ടുണ്ട്. ഈ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ ചിലര്‍ അത് സമന്തയുടെ ശ്രദ്ധയില്‍ പെടുത്തി. ആരാധകന്റെ ‘കലാവിരുത്’ കണ്ട് ദേഷ്യപ്പെടാനൊന്നും താരം മിനക്കെട്ടില്ല.
കല്യാണ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ച സാമന്ത ഇങ്ങനെ കുറിച്ചു.’കഴിഞ്ഞ ആഴ്ച ഒളിച്ചോടി. ചിത്രം എങ്ങിനെ ചോര്‍ന്നുവെന്ന് അറിഞ്ഞൂടാ. ആദ്യ കാഴ്ചയില്‍ മൊട്ടിട്ട പ്രണയമായിരുന്നു.’ എന്തായാലും സാമന്തയുടെ മറുപടി ആരാധകര്‍ക്ക് പെരുത്തിഷ്ടമായി. നിരവധി ആളുകളാണ് ട്വീറ്റ് റീ ട്വീറ്റ് ചെയ്തത്. സാമന്തയുടെ പാവം ആരാധകന് പോലും പ്രതീക്ഷിക്കാത്ത പബ്ലിസിറ്റിയാണ് ചിത്രത്തിന് ഇതിനോടകം ലഭിച്ചു കഴിഞ്ഞത്.
Eloped last week .. don’t know how this leaked .. It was love at first sight https://t.co/wJxvLBXbCc
— Samantha Akkineni (@Samanthaprabhu2) July 29, 2018