വിവാഹിതയായെങ്കിലും സിനിമ പോലൊരു തൊഴിൽമേഖലയിൽ നിൽക്കുന്പോൾ ചുംബനരംഗങ്ങളിൽ അഭിനയിക്കേണ്ടി വരുമെന്ന് തെന്നിന്ത്യൻ സൂപ്പർ നായിക സാമന്ത അക്കിനേനി. സിനിമയിൽ ചുംബനരംഗങ്ങൾ ആവശ്യമായി വരും. അത്തരം സന്ദർഭങ്ങളിൽ ഒഴിഞ്ഞു മാറാൻ കഴിയില്ലെന്നും താരം പറഞ്ഞു.
സാമന്തയും രാംചരണ്‍ തേജയും മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച രംഗസ്ഥലം എന്ന ചിത്രം പ്രദർശനവിജയം നേടി ഇപ്പോഴും തിയറ്ററുകളിലുണ്ട്. ഈ ചിത്രത്തിൽ ചുണ്ടോടു ചുണ്ട് ചുംബനരംഗമുണ്ട്. കഴിഞ്ഞ ദിവസം രംഗസ്ഥലം ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്ക് എത്തിയപ്പോഴാണ് സാമന്തയോട് ചിത്രത്തിലെ ചുംബനരംഗത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചത്.
സിനിമയിലേത് ചുണ്ടോടു ചുണ്ട് ചുംബനമായി പ്രേക്ഷകർക്കു തോന്നാമെങ്കിലും ചിത്രത്തിൽ നായകന്റെ കവിളിൽ ചുംബിക്കുക മാത്രമാണു താൻ ചെയ്തത്. കാമറയുടെ ആംഗിളിൽനിന്ന് നോക്കുന്പോൾ ലിപ്ലോക്ക് പോലെ തോന്നുന്നതാണെന്നു സാമന്ത പറയുന്നു. ഇതുകൂടാതെ ചോദ്യം
ചോദിച്ചവർക്കുനേരെ സാമന്തയുടെ മറുചോദ്യവും ഉണ്ടായി. വിവാഹിതരായ നടിമാരോടു മാത്രമേ ഇത്തരം ചോദ്യങ്ങൾ ഉണ്ടാവാറുള്ളൂ. നടൻമാരോട് നിങ്ങളാരും ഇത്തരം കാര്യങ്ങൾ ചോദിക്കാറില്ലൊ. സാമന്ത ചോദിച്ചു.