താൻ ഗർഭിണിയാണെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് തെന്നിന്ത്യൻ നടി സാമന്ത. താരം ഗർഭിണിയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയും വേഗത്തിൽ വൈറലാവുകയും ചെയ്തിരുന്നു.
കുഞ്ഞതിഥിയെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് താരകുടുംബമെന്നും താരം സിനിമയിൽ നിന്നും ഇടവേളയെടുത്തേക്കും എന്നുമൊക്കെയായിരുന്നു റിപ്പോർട്ടുകൾ. സംഭവം വൈറലായതോടെ പ്രതികരണവുമായി സാമന്ത തന്നെ രംഗത്തെത്തുകയായിരുന്നു.
ട്വിറ്ററിലൂടെയായിരുന്നു സാമന്ത ഇതേക്കുറിച്ച് പ്രതികരിച്ചത്. ഓണ്‍ലൈൻ മാധ്യമത്തിൽ വന്ന വാർത്തയുടെ ലിങ്ക് സഹിതം ഷെയർ ചെയ്താണ് സാമന്ത വ്യാജവാർത്തയാണിതെന്ന് വിശദീകരിച്ചത്. ”അങ്ങനെയാണോ, നിങ്ങൾ കണ്ടെത്തുന്പോൾ ഞങ്ങളെ കൂടി അറിയിക്കണമെന്ന്’ സാമന്ത വ്യാജവാർത്ത ഷെയർ ചെയ്ത് ട്വീറ്റ് ചെയ്തു.