വേര്‍പിരിഞ്ഞെങ്കിലും സാമന്തയും നാഗചൈതന്യയും ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഏറെക്കാലത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ 2021 ഒക്ടോബര്‍ രണ്ടിനാണ് സാമന്തയും നാഗ ചൈതന്യയും ഔദ്യോഗികമായി വിവാഹ ബന്ധം പിരിയാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങവേയാണ് വേര്പിരിയുന്നതായുള്ള താരങ്ങളുടെ ഔദ്യോഗികമായിട്ടുള്ള പ്രഖ്യാപനം വരുന്നത്. പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്.
നാലാമത്തെ വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇരുവരു ടെയും സംയുക്തമായ വേര്‍പിരിയല്‍ പ്രഖ്യാപനം.
എന്നാല്‍ നടിയുടെ സോഷ്യല്‍ മീഡിയ പേജില്‍നിന്ന് ആ പോസ്റ്റ് കഴിഞ്ഞദിവസം അപ്രത്യക്ഷമായതാണ് പുതിയ ചര്‍ച്ചകള്‍ക്കു കാരണമായത്.
വീണ്ടും നാഗചൈതന്യയുമായി ഒന്നിക്കാന്‍ തീരുമാനിച്ചത് കൊണ്ടാണോ അങ്ങനെ ഒരു മാറ്റം എന്നുതുടങ്ങി നിരവധി ചോദ്യങ്ങളും ഉയര്‍ന്നുവന്നു.
സാമന്തയും നാഗയും അവരുടെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് വീണ്ടും ഒന്നിക്കാന്‍ പോവുകയാണ് എന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്തുവന്നത്.
എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ അല്ലെന്നും സാമന്ത ആ പോസ്റ്റ് ഡിലീറ്റ് ചെയ്തതിനുള്ള യഥാര്‍ഥ കാരണവും ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.
സാമന്ത വിവാഹമോചനത്തെ കുറിച്ചുള്ള പോസ്റ്റ് ഡിലീറ്റ് ചെയ്തു എന്നത് ശരിയാണ്. അതിനു കാരണം സോഷ്യല്‍ മീഡിയയില്‍ മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലാതെ ഇരിക്കാനാണ്.
തന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട യാതൊരു കാര്യങ്ങളും ഇന്‍സ്റ്റാഗ്രാം പേജില്‍ ഉണ്ടെങ്കില്‍ അതിനിയും മറ്റ് പല ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയേക്കും. അത്തരമൊരു സാഹചര്യം ഒരുക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് സാമന്തയെന്നാണ് റിപ്പോര്‍ട്ട്.
സാമന്ത പോസ്റ്റ് ഒഴിവാക്കിയെങ്കിലും പഴയ ഓര്‍മകളൊന്നും കളയാതെ മുന്നോട്ട് പോവുകയാണ് നാഗചൈതന്യ. വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞതും ഭാര്യ ആയിരുന്നപ്പോള്‍ സാമന്തയുടെ കൂടെയുള്ള ചിത്രങ്ങളുമൊക്കെ നടന്റെ പേജില്‍ ഇപ്പോഴുമുണ്ട്.